കാഞ്ഞങ്ങാട്: നിത്യരോഗികളുടെയും പട്ടിണിക്കാരന്റെയും ആശ്രയ കേന്ദ്രമായ ധര്മ്മാശുപത്രിയെന്നറിയപ്പെടുന്ന ജില്ലാശുപത്രിയെ കൊറോണയുടെ പേര്പറഞ്ഞ് തകര്‍ക്കാനുള്ള സര്‍ക്കാര്‍ ശ്രമം പട്ടിണി പാവങ്ങളായ പട്ടിക വര്‍ഗ്ഗക്കാരോടുള്ള ക്രൂരതയാണ്. പാവപ്പെട്ട ജനങ്ങളുടെ അവസാന ആശ്രയമായിരുന്ന ആതുരാലയത്തെയാണ് നശിപ്പിക്കുന്നത്. എത്രകൊറോണ രോഗികള്‍ വന്നാലും ചികിത്സാ സൗകര്യം ഒരുക്കുമെന്ന് വീമ്പിളക്കിയ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഇപ്പോള്‍ കൈ കഴുകുകയാണ്.
കാസര്‍കോട് മെഡിക്കല്‍ കോളേജ് ഉദ്ഘാടനം ചെയ്തുവെന്ന് അവകാശപ്പെടുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ആവശ്യത്തിന് സൗകര്യങ്ങള്‍ ഒരുക്കാതെ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്. ജില്ലയ്ക്കായി ടാറ്റ നിര്‍മ്മിച്ചു നല്കിയ 540 കിടക്കകള്‍ ഉള്ള അത്യാധുനിക സൗകര്യങ്ങള്‍ ഉള്ള കൊറോണ ആശുപത്രി സര്‍ക്കാരിന്റെ പിടിപ്പ്കേട് കൊണ്ട് രോഗികള്‍ക്ക് ഉപകാരമില്ലാതിരിക്കുകയാണ്.
കാഞ്ഞങ്ങാടും പരിസര പ്രദേശങ്ങളിലെയും മലയോരമേഖലകളിലെയും ആയിരക്കണക്കിന് രോഗികള്‍ക്ക് ഉപയോഗപ്രദമായിരിക്കുന്ന ജില്ലാശുപത്രിയെ സര്‍ക്കാര്‍ തകര്‍ക്കരുത്. ജില്ലാശുപത്രി പാവങ്ങളുടെ ആശുപത്രിയായി തന്നെ നിലനിര്‍ത്തണമെന്ന് എസ്ടി മോര്‍ച്ച ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ മരിച്ച വനവാസി വനിതയുടെ മൃതദ്ദേഹം മാറിനല്‍കിയ പാലക്കാട് ജില്ലാ ആശുപത്രി അധികൃതരുടെ നടപടി പ്രതിഷേധാര്‍ഹമാണ്. പാലക്കാട് ജില്ലാ മെഡിക്കല്‍ സൂപ്രണ്ടിനെതിരെ നടപടിയെടുക്കുക. കേരളത്തിലെ വനവാസി സമൂഹങ്ങളെയാകെ അപമാനിക്കുന്ന സമീപനമാണ്. മരിച്ച വ്യക്തിയുടെ കുടുംബങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ആരോഗ്യമന്ത്രി ക്ഷമ പറയണമെന്ന് യോഗം ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം മുഖ്യമന്ത്രി വിളിച്ച പത്രസമ്മേളനത്തില്‍ പട്ടികജാതി വിഭാഗത്തിന് 12500 പഠനമുറികള്‍ നല്‍കിയെന്നും, പട്ടികവര്‍ഗ്ഗ വിഭാഗത്തിന് സാമൂഹ്യ പഠന മുറി (കമ്മ്യൂണിറ്റി ഹാള്‍) എന്ന കണക്കിന് 250 എണ്ണം നല്‍കിയെന്നും പറഞ്ഞു. ഈ ഇരട്ടത്താപ്പിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗം എസ്ടി മോര്‍ച്ച ജില്ല പ്രസിഡന്റ് ഈശ്വര നായ്ക്ക് അദ്ധ്യക്ഷത വഹിച്ചു. എസ്ടി മോര്‍ച്ച സംസ്ഥാന സെക്രട്ടറി ടി.ഡി ഭരതന് യോഗം ഉദ്ഘാടനം ചെയ്തു. എസ്ടി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ഉണ്ണിക്കൃഷ്ണന് തട്ടുമ്മല്‍ സ്വാഗതവും എസ്ടി മോര്‍ച്ച ജില്ലാ സെക്രട്ടറി ബാബു മഞ്ചേശ്വരം നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: