ഒല്ലൂര്‍: സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്ത ഓണക്കിറ്റിലെ മുളകുപൊടി പാക്കറ്റില്‍ നിന്ന് തൃശൂര്‍ മാടക്കത്ര പഞ്ചായത്തിലെ ചിറക്കാകോട് പ്രദേശത്തെ റേഷന്‍ കാര്‍ഡ് ഉടമക്ക് ചത്ത പാമ്പിന് കുഞ്ഞിനെ കിട്ടിയതില്‍ പ്രതിഷേധിച്ച് ബിജെപി മാടക്കത്ര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കിറ്റ് വിതരണം ചെയ്ത റേഷന്‍ കടയിലേക്ക് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
ബിജെപി സംസ്ഥാന സെക്രട്ടറി എ.നാഗേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. 500 രൂപയുടെ ഓണക്കിറ്റിനെതിരെ നിരവധി ആരോപണങ്ങള്‍ ഉണ്ടെങ്കിലും, പാമ്പിനെ കിട്ടിയത് ഉത്കണ്ഠാജനകമായ സാഹചര്യമാണെന്ന് നാഗേഷ് പറഞ്ഞു. ബിജെപി മാടക്കത്ര പഞ്ചായത്ത് പ്രസിഡന്റ് ഷിനോജ് ചിറക്കാകോട് അധ്യക്ഷത വഹിച്ചു.
ബിജെപി ഒല്ലൂര്‍ നിയോജകമണ്ഡലം സെക്രട്ടറി വിമേഷ്, ബിജെപി മാടക്കത്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനീഷ്, സെക്രട്ടറി അഭിലാഷ്, ഭാരവാഹികളായ ഉണ്ണികൃഷ്ണന്, പ്രശാന്ത് , പ്രസാദ്, ശരത്ത്, ബൂത്ത് പ്രസിഡന്റ് സിജീഷ്, ശരത്ത് അറക്കല്‍. കര്‍ഷക മോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രന്, ഒബിസി മോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് സുജിത്ത്, സെക്രട്ടറി ശ്രീജന്, ന്യൂനപക്ഷമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് ജെന്സണ്, ഹിന്ദു ഐക്യവേദി താലൂക്ക് സഹ സംഘടനാ സെക്രട്ടറി വിനീഷ്, ഹിന്ദു ഐക്യവേദി പഞ്ചായത്ത് പ്രസിഡന്റ് ഷരുണ്‍, എബിവിപി പഞ്ചായത്ത് കണ്‍വീനര്‍ അക്ഷയ്, ജിഷ്ണു, പ്രണവ്, വൈശാഖ് തുടങ്ങി നിരവധിപേര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: