ചേര്‍ത്തല: ജപ്പാനിലെ വത്തിക്കാന്‍ സ്ഥാനപതിയായിരുന്ന ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് ചേന്നോത്തിന്റെ മൃതദേഹം സര്‍ക്കാര്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ കബറടക്കി. മാതൃ ഇടവകയായ കോക്കോതമംഗലം സെന്റ് തോമസ് പള്ളിക്കുള്ളില്‍ പ്രത്യേകമൊരുക്കിയ കല്ലറയിലായിരുന്നു കബറടക്കം. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും വിവിധ തുറകളില്‍ നിന്നുള്ളനിരവധിപേര് അന്ത്യോപചാരമര്‍പ്പിക്കാനെത്തി.
ചൊവ്വാഴ്ച രാവിലെ എറണാകുളം ലിസി ആശുപത്രി ചാപ്പലിലും തുടര്‍ന്ന് എറണാകുളം- അങ്കമാലി അതിരൂപതയുടെ കത്ത്രീഡലായ സെന്റ് മേരീസ് ബസിലിക്കയിലും പൊതുദര്‍ശനത്തിനു വെച്ചശേഷമാണ് മൃതദേഹം ജന്മനാട്ടിലേക്കെത്തിച്ചത്.
സംസ്കാര ശുശ്രൂഷക്ക് കര്‍ദിനാള്‍ മാര്‍.ജോര്‍ജ് ആലഞ്ചേരി കാര്‍മികത്വം വഹിച്ചു. മുട്ടം ഫൊറോന വികാരി ഫാ.പോള്‍.വി.മാടന്, ഫാ.തോമസ് പേരേപ്പാടന് എന്നിവര്‍ സഹകാര്‍മ്മികനായി.
സംസ്ഥാന സര്‍ക്കാരിന്റെ ബഹുമതിയായി പോലീസ് ഗാര്‍ഡ് ഓഫ് ഹോണര്‍ നല്കി. വത്തിക്കാന്‍ സ്ഥാനപതി എന്ന നിലയ്ക്കാണ് ബഹുമതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: