തൃശൂര്‍: ജില്ലയില്‍ 183 പേര്‍ക്ക് കൂടി കൊറോണ സ്ഥീരികരിച്ചു. 140 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2852 ആണ്. തൃശൂര്‍ സ്വദേശികളായ 50 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കൊറോണ സ്ഥീരികരിച്ചവരുടെ എണ്ണം 8867 ആണ്. 5909 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്.
ജില്ലയില്‍ സമ്പര്‍ക്കം വഴി 179 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 4 പേരുടെ രോഗ ഉറവിടം അറിയില്ല. ക്ലസ്റ്ററുകള്‍ വഴിയുളള രോഗബാധ: കെഇപിഎ ക്ലസ്റ്റര്‍-25, ജിഎച്ച് ക്ലസ്റ്റര്‍-1, മലങ്കര ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍ (ആരോഗ്യ പ്രവര്‍ത്തകര്‍)-1, വാഴച്ചാല്‍ ഫോറസ്റ്റ് ക്ലസ്റ്റര്‍-1. മറ്റ് സമ്പര്‍ക്ക കേസുകള്‍-145. ആരോഗ്യ പ്രവര്‍ത്തകര്‍ -2. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്ന 3 പേര്‍ക്കും വിദേശത്തുനിന്ന് എത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. രോഗ ബാധിതരില്‍ 60 വയസിനുമുകളില്‍ 13 പുരുഷന്മാരും 14 സ്ത്രീകളുമുണ്ട്. പത്ത് വയസിനു താഴെ 8 വീതം ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുണ്ട്.
ചാലക്കുടിയില്‍ 20 പേര്‍ക്ക്
താലൂക്ക് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ 20 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 87 പേരുടെ ആന്റിജെന്‍ പരിശോധന നടത്തിയപ്പോള്‍ ഏഴ് പേര്‍ക്ക് പോസ്റ്റീവായി. 142 പേരുടെ ആര്‍ടിപിസിആര്‍ പരിശോധനയും നടത്തി. ചാലക്കുടി നഗരസഭയില്‍ തന്നെ എട്ട് പേര്‍ക്ക് പോസ്റ്റീവായി. പോട്ട സ്വദേശിയായ അമ്മക്കും പതിനാലുകാരിയായ മകള്‍ക്കും പോസ്റ്റീവായി. വെസ്റ്റ് കൊരട്ടിയില്‍ ഒരു വീട്ടിലെ ആറ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
ആന്റിജെന്‍ പരിശോധനയില്‍ ഷോളയാര്‍ ആനക്കയം ഫോറസ്റ്റ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥന് രോഗം സ്ഥിരീകരിച്ചു. കൊടകര, പരിയാരം, കാടുകുറ്റി എന്നിവിടങ്ങളില്‍ ഒരാള്‍ക്ക് വീതവും മറ്റത്തൂരില്‍ രïാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ 21 പേരും, സെന്റ് ജെയിംസ് മെഡിക്കല്‍ അക്കാദമിയില്‍ 69 കൊറോണ രോഗികളും ചികിത്സയിലുണ്ടെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എന്‍.എ. ഷീജ പറഞ്ഞു.
കൃഷിഭവന് ജീവനക്കാരി ഉള്‍പ്പെടെ 21 പേര്‍ക്ക് കൊറോണ
വടക്കേകാട്: വടക്കേകാട്, പുന്നയൂര്‍ക്കുളം പഞ്ചായത്തുകളില്‍ ഇന്ന് 21 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. വടക്കേകാട് കൃഷിഭവന് ജീവനക്കാരിക്കും വൈലത്തൂര്‍, കൊച്ചന്നൂര്‍ എന്നിവിടങ്ങളില്‍ ഓരോര്‍ത്തര്‍ക്കും വീതമാണ് രോഗം സ്ഥിരീകരിച്ചത്. പുന്നയൂര്‍ക്കുളത്ത് 18 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. വടക്കേകാട് ടി.എം.കെ റീജന്സിയിലെഫസ്റ്റ് ലൈന്‍ ട്രീറ്റ് മെന്റ് സെന്ററില്‍ 247 പേരില്‍ നടത്തിയ പരിശോധനയില്‍ 21 പേരുടെ ഫലമാണ് പോസറ്റീവായത്.
വ്യാപനം അതിരൂക്ഷം: കാഞ്ഞാണി ടൗണ്‍ ഒരാഴ്ച അടച്ചിടും
മണലൂര്‍ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ കൊറോണ വ്യാപനം അനിയന്ത്രിതമായതിനാല്‍ ഒരാഴ്ച്ച കര്‍ശനമായ നിയന്ത്രണമേര്‍പ്പെടുത്താന്‍ മണലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടന്ന സംയുക്ത യോഗം തീരുമാനിച്ചു. പറത്താട്ടില്‍ ഷെഡ് മുതല്‍ വിക്ടോറിയ കോളേജ് റോഡ് വരെയും പുത്തന്‍കുളം മുതല്‍ കാഞ്ഞാണി സെന്റര്‍ കനാല്‍ പാലം വരെയുമുള്ള പ്രദേശങ്ങളിലെ അവശ്യ സാധനങ്ങള്‍ ഒഴികെയുള്ള എല്ലാ വ്യപാര സ്ഥാപനങ്ങളും 22 മുതല്‍ 27 കൂടിയുള്ള ദിവസങ്ങളില്‍ പൂര്‍ണ്ണമായും അടച്ചിടും.
അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ മാത്രമെ പ്രവര്‍ത്തിയ്ക്കാവൂ. മണലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന അടിയന്തര യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ശശി അധ്യക്ഷയായി. ജനപ്രതിനിധികള്‍, അന്തിക്കാട് പോലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, വ്യാപാരി വ്യവസായി, പ്രതിനിധികള്‍ എന്നിവരുടെ സംയുക്ത യോഗമാണ് നടന്നത്.
കണ്ടൈന്‍മെന്റ് സോണുകള്‍
തൃശൂര്‍ കോര്പ്പറേഷന് 44-ാം ഡിവിഷന് (ചീനിക്കല്‍ റോഡ്, സ്നേഹ അംഗന്‍വാടി വഴി, കൊമ്പന് റോഡ്, വിന്റര്‍ഗ്രീന്‍ റോഡ്, ദുര്‍ഗാദേവി ക്ഷേത്രം റോഡ്, തെക്കുമുറി എന്നിവ ഉള്‍പ്പെടുന്ന പ്രദേശം), ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡ് (തിരുമംഗലം).
ഒഴിവാക്കിയ പ്രദേശങ്ങള്‍ ചേലക്കര ഗ്രാമപഞ്ചായത്ത് 13, 14, 17 വാര്‍ഡുകള്‍, തൃശൂര്‍ കോര്പ്പറേഷന് 40-ാം ഡിവിഷന്, കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് 5, 6 വാര്‍ഡുകള്‍, അന്തിക്കാട് ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡ്, ഗുരുവായൂര്‍ നഗരസഭ 31, 36 ഡിവിഷനുകള്‍, കുഴൂര്‍ ഗ്രാമപഞ്ചായത്ത് 9-ാം വാര്‍ഡ് (മൈത്ര ഭാഗം വീട്ടുനമ്പര്‍ 220 മുതല്‍ 261 വരെ), കയ്പമംഗലം ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡ്, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡ്, ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡ്. നേരത്തെ പ്രഖ്യാപിച്ച മറ്റ് പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: