തൃശൂര്‍: ജില്ലയില്‍ കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. വരന്തരപ്പിള്ളി മേഖലയില്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ ചുഴലിക്കാറ്റില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകളുണ്ടായി. കാര്‍ഷിക വിളകള്‍ വ്യാപകമായി നശിച്ചു. പോസ്റ്റുകള്‍ മറിഞ്ഞു വീണതിനെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ വൈദ്യുതി വിതരണവും തടസപ്പെട്ടു.
മരങ്ങള്‍ കടപുഴകി വീണ് വിവിധ റൂട്ടുകളില്‍ ഗതാഗതം സ്തംഭിച്ചു. അതിതീവ്ര മഴ പെയ്യാന്‍ സാധ്യതയുണ്ടായിരുന്നതിനാല്‍ ജില്ലയില്‍ ഇന്നലെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. വിവിധ സ്ഥലങ്ങളില്‍ രാവിലെ മുതല്‍ പെയ്ത മഴയ്ക്ക് ഉച്ചയ്ക്ക് ശേഷം നേരിയ ശമനമുണ്ടായെങ്കിലും വൈകീട്ടോടെ വീണ്ടും ശക്തിപ്രാപിച്ചു. ജില്ലയില്‍ കനത്ത മഴ നാളെ വരെ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: