ദുബായ്: ഇതുവരെ ശിരസിലേറ്റാന്‍ കഴിയാത്ത ഐപിഎല്‍ കിരീടം തേടി ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ഇറങ്ങുന്നു. പതിമൂന്നാമത് ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ കോഹ്ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഇന്ന് ഡേവിഡ് വാര്‍ണറുടെ സണ്‍റൈസേഴ്സ് ഹൈദരാബാദുമായി ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി 7.30 ന് കളി തുടങ്ങും. സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം കാണാം.
ഇത്തവണ കീരിടം സ്വന്തമാക്കണമെന്ന വാശിയോടെയാണ് കോഹ്ലിയും സംഘവും പോരിനിറങ്ങുന്നത്. കോഹ്ലിയും ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവില്ലിയേഴ്സുമാണ് റോയല്‍സിന്റെ ബാറ്റിങ് ശക്തികള്‍. മലയാളി യുവതാരം ദേവ്ദത്ത് പടിക്കല്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്തേക്കും. ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയിനും ഇന്ത്യയുടെ ഉമേഷ് യാദവുമാണ് പേസ് നിരയെ നയിക്കുന്നത്. യുസ്വേന്ദ്ര ചഹലും വാഷിങ്ടണ്‍ സുന്ദറുമാണ് സ്പിന്നര്‍മാര്‍. യുഎഇ യിലെ വേഗം കുറഞ്ഞ പിച്ചില്‍ ഇവര്‍ക്ക് തിളങ്ങാനാകും.
ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ കഴിഞ്ഞ ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ് നേടിയ കളിക്കാരനാണ്. പോയവര്‍ഷത്തെ മികവ് ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ് വാര്‍ണര്‍. എന്നാല്‍ അടുത്തിടെ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഈ ഓസീസ് താരത്തിന് തിളങ്ങാനായില്ല. ഈ പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഇംഗ്ലീഷ് ബാറ്റ്സ്മാന് ജോണി ബെയര്‍സ്റ്റോ ടീമിലുള്ളത് സണ്‍റൈസേഴ്സിന് പ്രതീക്ഷ നല്കുന്നു. ഭുവനേശ് കുമാര്‍, റഷീദ് ഖാന് എന്നിവരാണ് സണ്‍റൈസേഴ്സിന്റെ ബൗളിങ്ങിനെ നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: