തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിക്ക് ബന്ധമുള്ള മയക്കുമരുന്ന് കേസില്‍ തിരുവനന്തപുരത്തെ സ്വാമിയേയും ഹോട്ടല്‍ വ്യവസായിയുടെ മകനേയും ചോദ്യം ചെയ്യും.യൂണിവേഴ്സിറ്റി കോളേജിനു സമീപമുള്ള ഹോട്ടലില്‍ ഇവര്‍ പതിവായി ഒത്തു കൂടിയിരുന്നു. മയക്കു മരുന്ന് കേസില്‍ പിടിയിലായ ചിലരും പങ്കെടുത്ത യോഗങ്ങല്‍ നടന്നതായി അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം കിട്ടിയിട്ടുണ്ട്. അതിന്റെ വിശദാശംങ്ങള്‍ അറിയാനാണ് ചോദ്യം ചെയ്യുക.വിവരം ശേഖരിക്കല്‍ മാത്രമോ നോട്ടീസ് നല്കി വിളിച്ചു വരുത്തി ചോദ്യം ചെയ്യലോ എന്നത് വ്യക്തമല്ല
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ സഹായിക്കാന്‍ സ്വാമി ശ്രമിച്ചതായി നേരത്തെ വാര്‍ത്ത വന്നിരുന്നു. കള്ളക്കടത്ത് സംഘങ്ങല്‍ തമ്മിലുള്ള ഒറ്റാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പി്ന്നില്. ഹോട്ടലില്‍ നടന്ന യോഗത്തെക്കുറിച്ച് മൊഴി കിട്ടിയ സാഹചര്യത്തില്‍ പങ്കെടുത്തവരെ ചോദ്യം ചെയ്യാതിരിക്കാനാവില്ല. ഹോട്ടല്‍ മുതലാളിയുടെ മകന് അടുത്തയിടെ ആസ്ട്രേലിയയില്‍ ബിസിനസ്സ് തുടങ്ങിയിരുന്നു. പ്രമുഖ സിപിഎം നേതാവിന്റെ മകന് ശബരിമലയില്‍ പോയപ്പോള്‍ ഒപ്പം പോയത് ഇയാളായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: