ജറുസലേം: യുഎഇയും ബഹ്റൈനുമായുള്ള കരാറിന് പിന്നാലെ ഹമാസിന്റെ പ്രകോപനത്തിന് കനത്ത തിരിച്ചടി നല്കി ഇസ്രായേല്‍. ഹമാസിന്റെ മിസൈല്‍ ആക്രമണത്തില്‍ പൗരന്മാര്ക്ക് പരുക്ക് പറ്റിയതോടെയാണ് ഇസ്രയേല്‍ തിരിച്ചടിച്ചത്. ഹമാസിന് സ്വാധീനമുള്ള മേഖലയായ ഗാസയില്‍ 16 തവണയാണ് ഇസ്രയേല്‍ ബോംബിട്ടത്. ആയുധനിര്മാണശാലയും സൈനിക പരിശീലനകേന്ദ്രവും ഭൂഗര്‍ഭ സംവിധാനവുമടക്കം ഹമാസിന്റെ 10 കേന്ദ്രത്തില്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ അറിയിച്ചു.
മറ്റു മുസ്ലീം രാജ്യങ്ങള്‍ നല്കുന്ന പിന്തുണയുടെ ബലത്തില്‍ പലസ്തീനും ഹമാസും ആക്രമണം നടത്തിയാല്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരമാണ് മുഖ്യം, അല്ലാതെ നയതന്ത്ര കരാറുകളല്ലെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.
തങ്ങളുടെ പൗരന്മാരെ ആക്രമിക്കാനാണ് ഹമാസ് ശ്രമിക്കുന്നതെന്നും പ്രസിഡന്റ് പറഞ്ഞു. കഴിഞ്ഞ മാസം മുതല്‍ ഗാസ-ഇസ്രായേല്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനിന്നിരുന്നു. പലസ്തീന് മതതീവ്രവാദികള്‍ സ്്ഫോടക വസ്തുക്കളും ഗ്രനേഡുകളും എറിഞ്ഞും സുരക്ഷാ വലയം തര്‍ക്കാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് ഇസ്രയേല്‍ ഗാസയിലെ ഹമാസ് കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയിരുന്നു.
യുഎസ് നേതൃത്വത്തില്‍ യുഎഇയുമായി നടത്തിയ കരാര്‍ ലംഘിച്ചാണ് ഇസ്രായേല്‍ ബോംബ് ആക്രമണം നടത്തിയത്. ഇസ്രയേലി പൗരന്മാരെ ദ്രേഹിച്ചാല്‍ കൈയും കെട്ടി നോക്കിയിരിക്കില്ലെന്നും പ്രത്യാക്രമണങ്ങള്‍ ഉണ്ടാകുമെന്നും ഇസ്രായേല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: