തൃശൂര്‍ : യുവമോര്‍ച്ച മാര്‍ച്ചിനിടെ ബാരിക്കേഡിന് മുകളില്‍ നിന്ന് വീണതിനെ പരിഹസിച്ചവര്ക്ക് ചുട്ട മറുപടി നല്കി പെണ്‍കുട്ടി. മാര്‍ച്ചിന് ഇടയിലുണ്ടായ വീഴ്ചയുടെ ചിത്രം ഉപയോഗിച്ച് തനിക്കെതിരെ പ്രചാരണം നടത്തിയാലൊന്നും തളരില്ല. സംഘടനാ പ്രവര്‍ത്തനങ്ങളുമായി തന്നെ മുന്നോട്ടുപോകമെന്ന് അനശ്വര പി.എ..
കഴിഞ്ഞ ദിവസം തൃപ്രയാര്‍ സിവില്‍ സ്റ്റേഷനിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ച് ബാരിക്കേഡ് വെച്ച് പോലീസ് തടഞ്ഞിരുന്നു. ഇതിനെതിരെ ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിക്കുമ്പോള്‍ അനശ്വര കാല്‍തെറ്റി താഴേയ്ക്ക് വീഴുകയായിരുന്നു. എന്നാല്‍ സമൂഹ മാധ്യമങ്ങള്‍ ട്രോളാന്‍ ആയുധമാക്കി എടുക്കുകയായിരുന്നു. ഇതിനെ ട്രോളുകയും വാര്‍ത്താ മാധ്യമങ്ങളില്‍ ഇതില്‍ ചര്‍ച്ചയും സംഘടിപ്പിച്ചിരുന്നു.
രാജ്യത്ത് സ്ത്രീസമത്വം വേണെമെന്നും വ്യക്തി സ്വാതന്ത്ര്യവും തുല്യതയും വേണമെന്നും പ്രസംഗിക്കുന്നവരാണ് ഒരു പെണ്‍കുട്ടി വീണതിനെ പരിഹസിച്ചത്. താന്‍ അവിടെ നിന്ന് വീണതിനെ ആളുകള്‍ പരിഹസിക്കുന്നത് ആദ്യം ശ്രദ്ധയില്‍ പെട്ടപ്പോള്‍ സങ്കടം തോന്നി. ഇതുകൊണ്ടൊന്നും സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്നും താന്‍ പിന്മാറില്ല.
ആരോപണ വിധേയനായ ജലീല്‍ മന്ത്രിസ്ഥാനം രാജിവെയ്ക്കണമെന്ന ആവശ്യത്തില്‍ തന്നെ ഉറച്ച് നില്ക്കുന്നു. സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങളെ അതിന്റെ രീതിയില്‍ ആസ്വദിച്ചാണ് എടുത്തിട്ടുള്ളത്. യുവമോര്‍ച്ച പ്രതിഷേധ പ്രകടനങ്ങളില്‍ ഇനിയും ഭാഗമാകും. സംഘടനയും കുടുംബാംഗങ്ങളും തനിക്കൊപ്പമുണ്ടെന്നും അനശ്വര പറഞ്ഞു.
അനശ്വരയ്ക്ക് പിന്തുണയുമായി കേരളത്തിലെ ഭുരിപക്ഷം പേരും രംഗത്തെത്തിയിട്ടുണ്ട്. സമരത്തിന്റെ ഒരു ഭാഗം വെട്ടിമാറ്റി പ്രദര്‍ശിപ്പിച്ച് ട്രോളുന്നവര്‍ക്ക് മറുപടിയുമായി വീഡിയോയുടെ പൂര്‍ണരൂപവും ചിലര്‍ വെളിയില്‍ വിട്ടിട്ടുണ്ട്. ഇതോടെയാണ് അനശ്വരയുടെ സമരവീര്യം കേരളം അറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: