മുംബൈ: അനധികൃത ഇടപാടുകള്‍ നടത്തിയെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്പേടിഎമ്മിനെ പ്ലേ സ്റ്റോറില്‍ നിന്നും ഗൂഗിള്‍ നീക്കം ചെയ്തു. വാതുവെപ്പിന് സൗകര്യമൊരുക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കാന്‍ ഉപയോക്താക്കള്‍ക്ക് പേടിഎം സൗകര്യമൊരുക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഗൂഗിളിന്റെ ചടുല നീക്കം ഇന്ത്യയിലെ ഭൂരിപക്ഷം ഡിജിറ്റല്‍ പേയ്മെന്റ് ഇടപാടുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന പേടിഎമ്മിന് കടുത്ത തിരിച്ചടിയാണ്.
ഗൂഗിള്‍ ഇന്ന് ഇന്ത്യയിലെ ചൂതാട്ട നയങ്ങള്‍ക്കെതിരായ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഓണ്‍ലൈന്‍ കാസിനോ തങ്ങള്‍ അനുവദിക്കില്ലെന്നും സ്പോര്‍ട്സ് വാതുവെപ്പുകള്‍ക്ക് സൗകര്യമൊരുക്കുന്ന ചൂതാട്ട ആപ്പുകളെ പിന്തുണക്കില്ലെന്നും ഗൂഗിള്‍ അവരുടെ ബ്ലോഗിലൂടെ വ്യക്തമാക്കി. ഉപയോക്താവിന് പണം സമ്മാനമായി നല്കുന്ന ഗെയിമുകള്‍ക്ക് പ്രത്യേക വെബ് സൈറ്റ് ലിങ്കുകള്‍ പ്ലേസ്റ്റോറിലെ ഒരു ആപ്പിന് നല്കാന് അനുവാദമില്ലെന്നും അത് തങ്ങളുടെ പോളിസിക്ക് വിരുദ്ധമാണെന്നു ഗൂഗിള്‍ അറിയിച്ചു.
ഈ നിയമങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പേടിഎമ്മിനെ പ്ലേ സ്റ്റേറില്‍ നിന്ന് നീക്കം ചെയ്തത്. കോടിക്കണക്കിന് ആള്‍ക്കാരാണ് ഇന്ത്യയില്‍ പേടിഎം ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്. ഇവര്‍ എല്ലാം ഓണ്‍ലൈന്‍ പേയ്മെന്റിനായി ഗൂഗിള്‍ പേ സ്റ്റേറിനെ ആശ്രയിക്കുമെന്നാണ് ഗൂഗിള്‍ കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: