തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ അമേരിക്കന്‍ സന്ദര്‍ശനവും സംശയത്തില്‍. കഴിഞ്ഞ ഒക്ടോബര്‍ 10 മുതല്‍ 12 വരെ ന്യൂജഴ്സി എഡിസണ് ഹോട്ടലില്‍ നടന്ന ഇന്ത്യാ പ്രസ്സ് ക്ളബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വാര്‍ഷികത്തില്‍ പങ്കെടുക്കാനാണ് മന്ത്രി എത്തിയത്. പ്രസ്സ് ക്ലബ്ബിന്റെ ആദ്യ ചര്‍ച്ചയിലും അവസാന സമ്മേളനത്തിലും മാത്രമാണ് പങ്കെടുത്തത്. ന്യൂയോര്‍ക്ക് ന്യൂജഴ്സി മേഖലയിലെ വിവിധ മോസ്കുകള്‍ നടത്തിയ വിവിധ പരിപാടികള്‍ക്കാണ് പ്രധാന്യം കൊടുത്തത്. ഇതിനിടയില്‍ ഒരു പാകിസ്താന് ഗ്രൂപ്പ് നടത്തിയ പരിപാടിയിലും ജലീല്‍ പങ്കെടുത്തതായി അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
പ്രസ്സ് ക്ളബ്ബിന്റെ അവസാന ദിന പരിപാടിയില്‍ മുഖ്യ അതിഥി യായി പങ്കെടുത്ത ജലീലിന്റ പ്രസംഗം മുഗളന്മാര് മുതല്‍ ഇന്ത്യ ഭരിച്ച മുസ്ലീം ഭരണാധികാരികളുടെ മഹത്വം വിളമ്പുകയും അവര്‍ ഹിന്ദുക്കളെ എത്രമാത്രം കരുതലോടെ പരിപാലിച്ചും പോയിരുന്നു എന്ന് വിവരിക്കലുമായിരുന്നു. മോദി സര്‍ക്കാര്‍ മുസ്ലീങ്ങളെ രണ്ടാം തരം പൗരന്മരായി കാണുന്നതായും കുറ്റപ്പെടുത്തി. വിദേശരാജ്യത്തെത്തി ഒരു മന്ത്രി പൊതുചടങ്ങില്‍ വര്‍ഗ്ഗിയത പറയുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
വടക്കേ അമേരിക്കയിലെ മലയാളി മുസ്ലീം കൂട്ടായ്മയായ ‘നന്മ’യുടെ (നോര്‍ത്ത് അമേരിക്കന്‍ നാഷണല്‍ മുസ്ലീം അസോസിയോഷന്) ഉന്നത വിദ്യാഭ്യസ പഠനത്തിനുള്ള സ്കോളര്‍ഷിപ്പിന്റെ പുതിയ പ്രോജക്ടിന്റെ ഉദ്ഘാടനവും പ്രസ്സ് ക്ളബ് കോണ്‍ഫറന്‍സില്‍ വച്ച് കെ.ടി.ജലീല്‍ നിര്‍വഹിച്ചിരുന്നു. കേരളത്തിന്റെ ഉന്നത വിദ്യഭ്യസ രംഗത്തുള്ള പ്രതിഭകളെ തിരഞ്ഞെടുത്ത് അവര്‍ക്കുള്ള സ്കോളര്‍ഷിപ് പദ്ധതി, ഉദ്യോഗാര്‍ഥികള്‍ക്കുള്ള ട്രെയിനിങ് പദ്ധതി എന്നിവ ഉടന്‍ ആരംഭിക്കുമെന്നും പറഞ്ഞിരുന്നു
‘നന്മ’ എന്ന സംഘടന തുടങ്ങിയിട്ടു ഒന്നര വര്‍ഷമേ ആയിട്ടുള്ളു എങ്കിലും കേരളത്തിലെ പ്രളയത്തില്‍ ദുരിതാനുഭവിച്ചവര്‍ക്ക് 45 വീടുകള്‍ പണിതു നല്‍കിയും പ്രളയ പ്രദേശത്തു സൗജന്യ സൂപ്പര്‍മാര്‍കറ്റ് തുറന്നും ദുരിതാനുഭവിച്ചവരെ സഹായിച്ചതായി അവകാശപ്പെട്ട സംഘടന 2 കോടിയുടെ സഹായം കേരളത്തിന് നല്‍കിയതായി പറഞ്ഞിരുന്നു. 20 ലക്ഷം രൂപ ചടങ്ങില്‍ വെച്ച് മന്ത്രിക്ക് സംഘടന ചയര്‍മാന്‍ അബ്ദുള്‍ സമദ് പൊന്നെരി, പ്രസിഡന്റ് യു. എ. നസീര്‍, സെക്രട്ടറി മെഹബൂബ് എന്നിവര്‍ ചേര്‍ന്ന് കൈമാറി. ഇവര്‍ ചെലവഴിച്ചതും നല്കിയതുമായ പണം ഉപയോഗിച്ചതിനെക്കുറിച്ചും അന്വേഷണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: