കൊച്ചി: മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്യുന്ന ഭീകര ബന്ധമടക്കമുള്ള കേസുകള്‍ അന്വേഷിക്കുന്ന എന്‍ഐഎ സംഘം. എന്‍ഐഎ ഓഫീസിന് മുന്നില്‍ കനത്ത പോലീസ് സന്നാഹം ഒരുക്കിക്കൊണ്ടാണ് എന്‍ഐഎ സംഘം ജലീലിനെ ചോദ്യം ചെയ്യുന്നത്. ഡിസിപി ജി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് പോലീസ് വിന്യാസം. മതഗ്രന്ഥത്തിന്റെ മറവില്‍ ഹവാല ഇടപാടുകളോ സ്വര്‍ണക്കടത്തുകളുമായോ ബന്ധമുണ്ടോയെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.
പുലര്‍ച്ചെ ആറ് മണിയോടെ മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ എ.എം. യൂസഫിന്റെ കാറിലാണ് മന്ത്രി ചോദ്യം ചെയ്യലിനായി എന്‍ഐഎ ഓഫീസിലെത്തിയത്. ചോദ്യം ചെയ്യല്‍ നാല് മണിക്കൂര്‍ പിന്നിട്ടു. യുഎഇ കോണ്‍സുലേറ്റിന്റെ പേരിലെത്തിയ നയതന്ത്ര പാഴ്സലുമായി ബന്ധപ്പെട്ടായിരിക്കും പ്രധാനമായും ചോദ്യം ചെയ്യല്‍.
മതഗ്രന്ഥങ്ങള്‍ കൈപ്പറ്റി വിതരണം ചെയ്യാന്‍ യുഎഇ കോണ്‍സുല്‍ ജനറലാണ് മന്ത്രി കെ.ടി. ജലീലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ കോണ്‍സുല്‍ ജനറല്‍ അടക്കമുള്ളവര്‍ക്ക് കള്ളക്കടത്തുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.
മുമ്പ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് പോലെയല്ല എന്‍ഐഎ ചോദ്യം ചെയ്യുന്നത് പിണറായി സര്‍ക്കാരിനെ തന്നെ പരുങ്ങലില്‍ ആക്കുന്നുണ്ട്. ഭീകരവാദ കേസുകള്‍ അന്വേഷിക്കുന്ന ഏജന്‍സിയാണ് മന്ത്രി ജലീലിനെ ചോദ്യം ചെയ്യുന്നത്. ഇനിയും നാണം കെടാതെ ജലീല്‍ രാജിവെക്കണം. രാജിവെച്ചില്ലെങ്കില്‍ മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി ജലീലിനെ പുറത്താക്കണം. എന്‍ഐഎ തന്നെയെും ചോദ്യം ചെയ്യുമോയെന്ന് പിണറായിക്ക് പേടിയാണെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: