തൃശൂര്‍: ജില്ലയില്‍ 188പേര്‍ക്ക് കൂടി കൊറോണ സ്ഥീരികരിച്ചു. 120 പേര് രോഗമുക്തരായി. ഇതോടെ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2176 ആയി. തൃശൂര്‍ സ്വദേശികളായ 42 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 7123 ആണ്.
ക്ലസ്റ്ററുകള്‍ വഴിയുളള രോഗബാധ: വാഴച്ചാല്‍ ഫോറസ്റ്റ് ക്ലസ്റ്റര്‍ – 8, ചാലക്കുടി ഫയര്‍ സ്റ്റേഷന് ക്ലസ്റ്റര്‍ -3, എസ്.ബി.ഐ കുന്നംകുളം ക്ലസ്റ്റര്‍ -3, കെ.ഇ.പി.എ ക്ലസ്റ്റര്‍ -2, അമല ക്ലസ്റ്റര്‍ (ആരോഗ്യ പ്രവര്‍ത്തകര്‍) -1, ദയ ക്ലസ്റ്റര്‍ -1, ക്രാഫ്റ്റ് ഹോസ്പിറ്റല്‍ കൊടുങ്ങല്ലൂര്‍ (ആരോഗ്യ പ്രവര്‍ത്തകര്‍) -1. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദേശത്തുനിന്ന് എത്തിയ ഒരാള്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ മൂന്ന് പേര്‍ക്കും രോഗം സ്ഥീരികരിച്ചു. ഇതില്‍ രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 10 പുരുഷന്മാരും 3 സ്ത്രീകളുമുണ്ട്. പത്ത് വയസ്സിനു താഴെ 12 ആണ്‍കുട്ടികളും 8 പെണ്‍കുട്ടികളുമുണ്ട്.
കുന്നംകുളം നഗരസഭ കണ്ടൈന്‍മെന്റ് സോണില്‍
കുന്നംകുളം നഗരസഭ ഡിവിഷന് 29 (മുളയ്ക്കല്‍ അമ്പലം മുതല്‍ ഗുരുവായൂര്‍ റോഡുവരെയുളള ഭാഗവും റേഷന്‍കട മുതല്‍ കരിവളളി ഭാസ്ക്കരന്റെ വീടുവരെയുളള ഭാഗവും), പഴയന്നൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 19, പുതുക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3 (വാര്‍ഡ് 3-ലെ എരിപ്പോടുവഴി മുതല്‍ വാര്‍ഡ് 4 ലെ ക്യാംബ്രിഡ്ജ് സ്കൂളിന്റെ മുന്‍വശത്തുളള വഴി വരെ), കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 5 (വാര്‍ഡ് 5 മുതല്‍ ശങ്കംകണ്ടം അമ്പലം മുതല്‍ ആയാംകുന്ന് ഇന്‍ഡസ്ട്രിയല്‍ പ്രദേശം), അവിണിശ്ശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4, 5 (വാര്‍ഡ് 4 ല്‍ ചോമക്കുളം റോഡ് 164 നമ്പര്‍ വീടുമുതല്‍ വാര്‍ഡ് 5 ല്‍ പാമ്പുങ്ങാടന്‍ വഴിയില്‍ 122 നമ്പര്‍ വീടു മുതല്‍ 156 നമ്പര്‍ വീടുവരെയുളള വഴികള്‍), മുളളൂര്‍ക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് വാര്‍ഡ് 6 ( നെര്‍വ്വിന്‍കുന്ന് ഭാഗം, അളളന്നൂര്‍ സുചിത്ര 387/6, 38/6 യൂസഫ് ചെറനാംകാട്ടില്‍ (ആരോഗ്യഉപകേന്ദ്രം ആറ്റൂര്‍) ഈ ഭാഗം), എളവളളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (മുളന്തരപളളി പരിസരപ്രദേശത്തെ പയ്യപ്പാട്ടുമൂല, സതീഷ് പണിക്കരുടെ വീടിന് സമീപത്തെ മൂല, മുളളന്തര പളളിമൂല (അങ്കണവാടിയ്ക്കു പുറകുവശം എന്നീ വഴികള്‍), മതിലകം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16 (കൂളിമുട്ടം ഏരിയ).
പ്രതികരിക്കാൻ ഇവിടെ എഴുതുക: