ശ്രീനഗർ: ജമ്മുകാശ്മീരിലെ അതിർത്തിപ്രദേശമായ നൗഷാരാ സെക്ടറിലെ സുന്ദർബെനിയിൽ പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു. കൊല്ലം അഞ്ചൽ വയലാ ആശാ നിവാസിൽ അനീഷ് തോമസ് (36)ആണ് മരിച്ചത്.
ജമ്മുകാശ്മീര്‍ അതിര്‍ത്തിപ്രദേശമായ രജൗറി സുന്ദര്‍ബെനിയില്‍ ചൊവ്വാഴ്ച ഉച്ചയോടെയുണ്ടായ ആക്രമണത്തിലാണ് അനീഷ് വീരചരമമടഞ്ഞത്. രാത്രി എട്ട് മണിയോടെ സഹപ്രവർത്തകർ മരണവിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അനീഷിന്റെ വീരമൃത്യു സൈനിക വൃത്തങ്ങള്‍ ഔദ്യോഗികമായി സ്ഥീരീകരിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷം ദൽഹിയിലേക്ക് കൊണ്ടുപോയ മൃതദേഹം നാളെ രാവിലെ തിരുവനന്തപുരത്ത് എത്തിക്കുമെന്നാണ് അറിയുന്നത്.
ഈ മാസം 25ന് അവധിക്കായി നാട്ടിലെത്താനിരിക്കവെയാണ് മരണം. എമിലിയാണ് ഭാര്യ. ഏകമകൾ ഹന്ന 6 വയസ്. തോമസ് – അമ്മിണി ദമ്പതികളുടെ മൂത്ത മകനാണ് അനീഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: