ന്യൂദല്‍ഹി: ഹിന്ദുക്കളെ മുഴുവന്‍ നമ്മള് മതം മാറ്റണമെന്ന് സക്കാത്ത് ഫൗണ്ടേഷന് കൗണ്‍സില്‍ അംഗം മൗലാന കലിം സിദ്ധിക്കിയുടെ പരസ്യ ആഹ്വാനം. മുസ്ലീങ്ങളാകുന്നില്ലെങ്കില്, അവര്‍ നരകത്തീയില്‍ കത്തിയെരിയും. അതുകൊണ്ട് ഈ മതംമാറ്റല്‍ ഹിന്ദുക്കളോട് ചെയ്യുന്ന ഒരു വലിയ ദയവാണ് എന്ന അദ്ദേഹത്തിന്റെ അവകാശവാദം വിവാദമായി. രാജ്യത്ത് മുസ്ലീം ധര്മ്മസ്ഥാപനങ്ങള് നടത്തുന്ന പ്രമുഖ സംഘടനയാണ് സക്കാത്ത് ഫൗണ്ടേഷന്. സര്‍ക്കാര്‍ സര്‍വീസിലേക്ക് റിക്രൂട്ട് ചെയ്യപ്പെടാന്‍ മുസ്ലീങ്ങളെ സഹായിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഫൗണ്ടേഷന്റെ ലക്ഷ്യമാണ്. തങ്ങളുടെ സഹായത്തോടെ 27 ഉദ്യോഗാര്‍ഥികള്‍ സിവില്‍ സര്‍വീസില്‍ ഇടം നേടിയതായി സംഘടന അടുത്തയിടെ അവകാശപ്പെട്ടിരുന്നു.
സൗദി അറേബ്യന്‍ ചാനലിന് കൊടുത്ത അഭിമുഖത്തിലാണ് കലിം സിദ്ധിക്കി ഹിന്ദുക്കള്‍ക്കെതിരെ ശത്രുത വളര്‍ത്തുന്ന രീതിയില്‍ പരസ്യമായി സംസാരിക്കുന്നത്. ഇസ്ലാമാണ് മെച്ചപ്പെട്ട മതം എന്ന് കാണിക്കാന്‍ ഹിന്ദു പാരമ്പര്യങ്ങളെ മുഴുവന്‍ പരിഹസിക്കുകയാണ് യുപി സ്വദേശിയായ കലിം സിദ്ധിക്കി.
ഇന്ത്യയില്‍ ദിവസേന ഒരു ലക്ഷത്തി അന്‍പത്തിനാലായിരം പേര് മരിക്കുന്നു എന്ന് സിദ്ധിക്കി പറയുന്നു. അതില്‍ ഒരു ലക്ഷത്തി ഇരുപതിനാലായിരം പേരും നരകത്തില്‍ വെന്തെരിയാനാണ് പോകുന്നത്. കാരണം അവര്‍ അമുസ്ലീങ്ങളായി ആണ് മരിയ്ക്കുന്നത്. അമുസ്ലീങ്ങളെ ഇസ്ലാമില്‍ ചേര്‍ത്തു കൊണ്ട് ആ നരകത്തീയില്‍ നിന്ന് രക്ഷിക്കാന്‍ സഹായിക്കേണ്ടത് മുസ്ലീങ്ങളുടെ കടമയാണ് എന്ന് അദ്ദേഹം പറയുന്നു.
ഹിന്ദുക്കളെ കബളിപ്പിക്കാനും, കൂട്ടമായി മതംമാറ്റാനും എത്ര എളുപ്പമാണ് എന്ന് ‘മതം മാറ്റത്തിന്റെ ആശാന്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സിദ്ധിക്കി ചൂണ്ടിക്കാണിക്കുന്നു. കാരണം ഹിന്ദുക്കള്‍ ആന്തരികമായി നന്മയുള്ളവരും, സ്നേഹമുള്ളവരുമാണ്. അവര്‍ ശത്രുക്കളോടു പോലും സ്നേഹത്തോടെ പെരുമാറുന്നു. അവരുടെ ഈ ദൗര്‍ബല്യത്തെ എങ്ങനെ ചൂഷണം ചെയ്ത് താന്‍ അവരെ മതം മാറ്റുന്നു എന്നദ്ദേഹം അഭിമാനത്തോടെ വിവരിക്കുന്നു.
ഒരു വിദൂര സ്ഥലത്താണ് ജീവിക്കുന്നത് എന്നതു പോലും കാര്യമാക്കാതെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഇസ്ലാംമതം സ്വീകരിയ്ക്കുവാന്‍ തന്നെ സമീപിച്ചു കൊണ്ടിരിക്കുന്നു എന്ന് അവകാശപ്പെടുന്നു സിദ്ധിക്കി.
ഹിന്ദുക്കളെക്കൊണ്ട് ഇസ്ലാംമതം സ്വീകരിപ്പിക്കുന്നത് ഒരു വലിയ വെല്ലുവിളിയാണ് എന്ന വാദത്തില്‍ എത്രത്തോളം സത്യമുണ്ട് എന്ന ചോദ്യത്തിന് സിദ്ധിക്കി പറയുന്ന മറുപടി, അത് സൗദിയില്‍ ഒരുപക്ഷേ സത്യമായിരിക്കാം. അതിനു കാരണം സൗദിയിലെ മതപ്രചാരകര്‍ അക്കാര്യത്തില്‍ വേണ്ടത്ര പരിശ്രമം നടത്തുന്നില്ല എന്നാണ്.
തുടര്‍ന്ന് സിദ്ധിക്കി മതേതരത്വത്തെ ചോദ്യം ചെയ്യുന്നു. രാമനും അല്ലാഹുവും ഒന്നല്ല എന്നദ്ദേഹം ഉറപ്പിച്ചു പറയുന്നു. ഖുറാന് മാത്രമേ മനുഷ്യരെ നരകത്തീയില്‍ നിന്ന് രക്ഷിക്കാന്‍ കഴിയൂ. കാരണം ഇസ്ലാം മാത്രമാണ് ഒരേയൊരു സത്യമതം. ഹിന്ദുക്കളെ മതം മാറ്റുന്നത് അവരെ സഹായിക്കാനാണ്. മരിച്ചു പോയവരുടെ പേരിനു മുമ്പില്‍ ‘സ്വര്‍ഗീയ’ എന്ന് ചേര്‍ക്കുന്ന ഹിന്ദുക്കളുടെ രീതിയെ അദ്ദേഹം പരിഹസിക്കുന്നു. വിഡ്ഡികളും, വിവരമില്ലാത്തവരുമായ ഹിന്ദുക്കള്‍ വിശ്വസിക്കുന്നത് അവരുടെ കൂടെയുള്ള മരിച്ചവര്‍ സ്വര്‍ഗ്ഗത്തില്‍ പോകുന്നു എന്നാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ നരകത്തീയില്‍ വേവുകയാണ് ചെയ്യുക, കാരണം അവര്‍ മുസ്ലീങ്ങളല്ല എന്നതു തന്നെ.
യുക്തിപരമായ സംവാദങ്ങള്‍ ആളുകളെ ഇസ്ലാമിലേക്ക് കൊണ്ടു വരാന്‍ സഹായിക്കില്ല എന്നദ്ദേഹം പറയുന്നു. ഒന്നുകില്‍ അവരെ സ്വര്‍ഗ്ഗത്തിലെ മനോഹരമായ അനുഭവങ്ങള്‍ പറഞ്ഞ് ആകര്‍ഷിക്കണം, അല്ലെങ്കില്‍ നരക യാതനകളെ കുറിച്ച് വര്‍ണ്ണിച്ച് അവരില്‍ ഭീതി വളര്‍ത്തണം. ഈ രീതി അവലംബിച്ച് എത്രയെത്ര ‘ദാ’കളെയാണ് താന്‍ സൃഷ്ടിച്ചത് എന്നദ്ദേഹം അവകാശപ്പെടുന്നു. ‘ദാ’കള്‍ എന്നാല്‍, ദാവയില്‍ ഏര്‍പ്പെടുന്ന ആളുകള്‍. അവര്‍ മറ്റുള്ളവരെ, പ്രത്യേകിച്ചും ഹിന്ദുക്കളെ ഇസ്ലാമിലേക്ക് ക്ഷണിച്ച് കൊണ്ടു വരുന്നു.
ഒരു സഹോദരനോടെന്ന പോലെ തന്നോട് വളരെയേറെ സ്നേഹം കാണിച്ചിരുന്ന ഒരു ടാക്സി ഡ്രൈവറുടെ ഉദാഹരണം അദ്ദേഹം പറയുന്നു. ആ ഡ്രൈവര്‍ക്ക് തന്നോടുണ്ടായിരുന്ന സ്നേഹാദരവുകളെ എങ്ങനെയാണ് ചൂഷണം ചെയ്തതെന്നും, ഇസ്ലാമിലേക്ക് കൊണ്ടു വന്നതെന്നും മൗലാന തുടര്‍ന്നു പറയുന്നു. പിന്നീട് ആ ഡ്രൈവര്‍ സ്വന്തം നിലയില്‍ എണ്പതു പേരെ മതം മാറ്റുകയുണ്ടായി. ഹിന്ദുക്കളുടെ നന്മയെ എങ്ങനെ ചൂഷണം ചെയ്യാമെന്നും, വളരെ എളുപ്പത്തില്‍ അവരെ എങ്ങനെ മതം മാറ്റാമെന്നുമാണ് അദ്ദേഹം ഇവിടെ വിവരിക്കുന്നത്.
സക്കാത്ത് ഫൗണ്ടേഷന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ സംശയാസ്പദമാണ്. അങ്ങേയറ്റം ഹിന്ദു വിരുദ്ധവും രാഷ്ട്ര വിരുദ്ധവും ആണെന്നതിനു പുറമേ ഇപ്പോള്‍ ഒളിവില്‍ കഴിയുന്ന സക്കീര്‍ നായിക്കുമായും മറ്റു പല വൈദേശിക ഇസ്ലാമിസ്റ്റ് സംഘടനകളുമായും ബന്ധം വച്ചു പുലര്‍ത്തുന്നതായി സംശയിക്കപ്പെടുന്ന സംഘടനയാണ് സക്കാത്ത് ഫൗണ്ടേഷന്.
നിയമ നിര്‍മ്മാണ സഭകള്‍, നീതിന്യായ വ്യവസ്ഥ, ഉദ്യോഗസ്ഥ വൃന്ദം, മാധ്യമങ്ങള്‍ എന്നിവയാണ് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ നാല് നെടുംതൂണുകള്‍. ഇവയൊരോന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കുമ്പോഴാണ് ജനാധിപത്യം പ്രവര്‍ത്തികമാവുക. എന്നാല്‍ ഈ ഓരോ ഘടകത്തെയും ലക്ഷ്യം വച്ചു കൊണ്ട് വ്യക്തമായ മതഅധിനിവേശ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കി കൊണ്ടിരിയ്ക്കുന്നതായി സംശയിക്കേണ്ടി ഇരിയ്ക്കുന്നു. ബ്യൂറോക്രസിയില്‍ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് മത്സരപരീക്ഷകള്‍ക്കുള്ള പരിശീലനത്തോടൊപ്പം ഉദ്യോഗാര്‍ഥികള്‍ക്ക് ശക്തമായ മതബോധനം കൂടി നല്‍കുന്നത്. ഇത് അത്യന്തം അപകടകരമാണ് എന്നകാര്യം ചൂണ്ടിക്കാണിക്കപ്പെടുന്നു.
രോഹിംഗ്യകളെ പുനരധിവസിപ്പിക്കുന്ന കാര്യത്തിലും പ്രത്യേക പദ്ധതികളുമായി സക്കാത്ത് ഫൗണ്ടേഷന് മുന്നിലുണ്ട്. രാജ്യതലസ്ഥാനത്തു തന്നെ, രോഹിംഗ്യകള്ക്കായി ഒരു താല്‍ക്കാലിക ക്യാമ്പ് ‘ദാറുല്‍ ഹിജ്രത്’ അവര്‍ ഒരുക്കിയിരുന്നു. രോഹിംഗ്യന്‍ മുസ്ലീങ്ങള്‍ക്കായി ഒരു മസ്ജിദും, ഫൗണ്ടേഷന്റെ ഓഫീസും ഉള്‍പ്പെടുന്ന സ്ഥിരം കോളനി നിര്‍മ്മിക്കുന്നതിനുള്ള പ്ലാനും 2018 ല്‍ അവര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഈയിടെ പൗരത്വ നിയമത്തിനെതിരെ വ്യാപകമായി കലാപം നടന്ന ഷഹീന് ബാഗ്, കാളിന്ദി കുഞ്ച്, വികാസ് പുരി, ഖജൂരി ഖാസ് തുടങ്ങിയ പ്രദേശങ്ങളില്‍ നിരവധി രോഹിംഗ്യന്‍ സെറ്റില്‍മെന്റുകള്‍ ഉയര്‍ന്നു വരുന്നതായി തദ്ദേശവാസികള്‍ മുന്നേ പരാതിപ്പെട്ടിട്ടുണ്ട്. രാമജന്മഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കുന്നതിന് പകരമായി മുസ്ലീങ്ങള്‍ക്ക് സംവരണം നല്‍കണം എന്നത് ഉള്‍പ്പെടെയുള്ള നിരവധി അപ്രായോഗികവും വര്‍ഗീയവുമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വച്ച് വിവാദമുണ്ടാക്കിയിട്ടുള്ള വ്യക്തിയാണ് സക്കാത്ത് ഫൗണ്ടേഷന്റെ പ്രസിഡണ്ട് സയ്യദ് സഫര്‍ മഹ്മൂദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: