ജനീവ: ഐക്യരാഷ്ട്ര സഭയിലെ സിഎസ്ഡബ്ല്യു (കമ്മീഷന് ഓണ്‍ ദ സ്റ്റാറ്റസ് ഓഫ് വിമന്‍) ലേക്കുള്ള വോട്ടെടുപ്പില്‍ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ. ഏഷ്യ, പസഫിക് മേഖലയിലേക്കുള്ള തെരെഞ്ഞെടുപ്പില്‍ ഇന്ത്യ 38 വോട്ടുകള്‍ നേടി വിജയിച്ചു. 27 വോട്ടുകള്‍ മാത്രമേ ചൈനയ്ക്ക് നേടാന്‍ കഴിഞ്ഞുള്ളു.
39 വോട്ടുകളോടെ അഫ്ഗാനിസ്ഥാനും കമ്മീഷനിലേയ്ക്ക് തെരെഞ്ഞെടുക്കപ്പെട്ടു. ഐക്യ രാഷ്ട്രസഭയിലെ വീറ്റോ അധികാരമുള്ള സ്ഥിര അംഗമായിട്ടുകൂടി ചൈനയ്ക്ക് പൂരിഭാഗം രാജ്യങ്ങളെ വിശ്വാസത്തിലെടുത്ത് വിജയിക്കാനായില്ല. യുഎന്‍ എക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സിലിന്റെ ഉപവിഭാഗമായിട്ടാണ് കമ്മീഷന് ഓണ്‍ ദ സ്റ്റാറ്റസ് ഓഫ് വിമന്‍ പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: