തിരുവനന്തപുരം: കോടികളുടെ കമ്മീഷന് മന്ത്രിപുത്രന് വാങ്ങിയ കേസില്‍ വിവാദത്തിലായ ലൈഫ് മിഷനെക്കുറിച്ചും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നു. ലൈഫ് മിഷന് സിഇഒ യുവി ജോസിനെ ചോദ്യം ചെയ്യാന്‍ ഇഡി തയാറെടുക്കുന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ക്ക്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാടി ഇഡി യുവി ജോസിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.
പദ്ധതി സംബന്ധിച്ച ധാരണാപത്രവും മുഴുവന്‍ സര്‍ക്കാര്‍ രേഖകളും നല്‍കണമെന്ന് നേരത്തേ യുവി ജോസിനോട് ഇഡി ആവശ്യപ്പെട്ടിരുന്നു. ലൈഫ് മിഷനും റെഡ്ക്രസന്റും തമ്മിലുളള ധാരണാപത്രത്തില്‍ ഒപ്പു വെച്ചത് യുവി ജോസായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചാണ് ജോസ് ധാരണാപത്രം ഒപ്പിട്ടത്.
ഇതില്‍ സ്വപ്നയ്ക്കും മന്ത്രി പുത്രനും കോടികള്‍ കമ്മീഷന് ലഭിച്ചുവെന്ന് കഴിഞ്ഞ ദിവസം വ്യക്തമായിരുന്നു. കരാറുമായി ബന്ധപ്പെട്ട് നാലേകാല്‍ കോടി രൂപയുടെ കമ്മീഷന് ഇടപാടുകള്‍ നടന്നതായാണ് ആരോപണം. നടപടിക്രമങ്ങള്‍ പാലിച്ചല്ല ധാരണാപത്രത്തില്‍ ഒപ്പുവെച്ചത് എന്ന ആരോപണമുയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ ഈ ഫയലുകള്‍ മുഖ്യമന്ത്രി വിളിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: