തൃശൂര്‍: വളാഞ്ചേരിയിലുള്ള വീട്ടില്‍ നിന്നു തിരുവനന്തപുരത്തേക്ക് പുറപ്പെട്ട മന്ത്രി കെ.ടി ജലീലിന്റെ വാഹന വ്യൂഹത്തിന് നേരെ ജില്ലയിലുടനീളം പ്രതിഷേധം. കുന്നംകുളം പെരുമ്പിലാവില്‍ ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. വളാഞ്ചേരി കാവുംപുറത്തെ വീട്ടില്‍ നിന്ന് ഔദ്യോഗിക വാഹനത്തില്‍ പുറത്തേക്കിറങ്ങിയ മന്ത്രിക്ക് നേരെ ബിജെപി, യുവമോര്‍ച്ച, യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത പോലീസ് സുരക്ഷയിലായിരുന്നു മന്ത്രിയുടെ യാത്ര. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
തൃശൂര്‍: മന്ത്രി കെ.ടി ജലീലിന്റ രാജി ആവശ്യപ്പെട്ട് തൃശൂര്‍ ഐജി ഓഫീസിലേക്ക് എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ പോലീസ് അതിക്രമം. മാര്‍ച്ചിന് നേതൃത്വം നല്കിയ ജില്ല സെക്രട്ടറി ശ്രീഹരി, ജില്ലാ സമിതി അംഗങ്ങളായ വിഷ്ണു, ആനന്ദ്, അക്ഷയ് എന്നിവരടക്കം നിരവധി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ.ടി ജലീലിന് ഇതുവരെ ക്ലീന്‍ചിറ്റ് നല്കിയിട്ടിലെന്നും സത്യപ്രതിജ്ഞ ലംഘനം നടത്തിയതിനാല്‍ ഗുരുതരമായ ആരോപണമാണ് ജലീലിനെതിരെ നിലനില്‍ക്കുന്നതെന്നും ജില്ലാ സെക്രട്ടറി സി.പി ശ്രീഹരി ആരോപിച്ചു. അധികാര കസേരയില്‍ നിന്നും ആരോപണ വിധേയനായ മന്ത്രി രാജിവെക്കുന്നതുവരെ ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ശ്രീഹരി വ്യക്തമാക്കി.
ചെറുതുരുത്തി: യുവമോര്‍ച്ച വള്ളത്തോള്‍ നഗര്‍ പഞ്ചായത്ത് കമ്മറ്റി പ്രതിഷേധ ധര്‍ണ്ണ നടത്തി. ബിജെപി. പഞ്ചായത്ത് ജന.സെക്രട്ടറി ഡി.സജിരാജ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ എസ്സി മോര്‍ച്ച ജില്ല പ്രസിഡന്റ് വി.സി. ഷാജി മുഖ്യപ്രഭാഷണം നടത്തി. എ.ടി. പ്രകാശന്, പി.ജി.രതീഷ്, കെ.ടി.അഭിലാഷ്, പ്രമോദ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
കയ്പമംഗലം: ബിജെപി കയ്പമംഗലം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ കാളമുറിയില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു.വൈസ് പ്രസിഡന്റ് സുബിന് കണ്ടേങ്ങാട്ടില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി രതിഷ് സ്വാമിസ്ഥാനം അദ്ധ്യക്ഷനായി. കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് അശോകന് പാണാട്ട്, ബിജെപി കൈപ്പമംഗലം പഞ്ചായത്ത് സെക്രട്ടറി ഇ.ഡി സുരേഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
എരുമപ്പെട്ടി: എരുമപ്പെട്ടി പഞ്ചായത്തില്‍ കുട്ടഞ്ചേരിയില്‍ ബിജെപി പ്രതിഷേധ പ്രകടനം നടത്തി. പഞ്ചായത്ത് കമ്മിറ്റി അംഗം മുരളീധരന് വടുക്കൂട്ട്, ബൂത്ത് പ്രസിഡന്റ് അഖില്‍ വടുക്കൂട്ട്, സെക്രട്ടറി ശ്രീകുമാര്‍ കളരിക്കല്‍, യുവമോര്‍ച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജേഷ്, യുവമോര്‍ച്ച യൂണിറ്റ് ഭാരവാഹികളായ അജേഷ്, സുമിത്ത്, ശ്രീരാഹുല്‍, നിതിന്‍കൃഷ്ണ എന്നിവര്‍ പങ്കെടുത്തു.
ഇരിങ്ങാലക്കുട: നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ബസ് സ്റ്റാന്‍ഡില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ്് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു. ജന: സെക്രട്ടറിമാരായ കെ.സി വേണുമാസ്റ്റര്‍, ഷൈജു കുറ്റിക്കാട്ട്, ജില്ല സെക്രട്ടറി കവിത ബിജു, ന്യൂനപക്ഷ മോര്‍ച്ച ജില്ല ജന: സെക്രട്ടറി ഷിയാസ് പാളയംകോട്ട്, ബിജെപി മണ്ഡലം ഭാരവാഹികളായ സി.സി മുരളി, ഷാജുട്ടന്‍, അമ്പിളി ജയന്, ആശിഷ ടി രാജ്, മുനിസിപ്പല്‍ പ്രസിഡന്റ് സന്തോഷ് ബോബന്, ജിനു ഗിരിജന്‍, രഞ്ചിത്ത് മേനോന് എന്നിവര്‍ നേതൃത്വം നല്കി.
ചാലക്കുടി: ചാലക്കുടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ജലീലിന്റ കോലം കത്തിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്ത് അധ്യക്ഷനായി. സംസ്ഥാന സമിതി അംഗം സുധീര്‍ ബേബി ഉദ്ഘാടനം ചെയ്തു. പ്രതിഷേധ പരിപാടിയില്‍ ജില്ലാ കമ്മിറ്റി അംഗം ടി വി ഷാജി, ചാലക്കുടി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സജി കുറുപ്പ്, യുവമോര്‍ച്ച ജില്ലാ കമ്മിറ്റി അംഗം വിഷ്ണു പ്രസാദ്, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അമല്‍ അതിയാരത്ത്, ജനറല്‍ സെക്രട്ടറി സനല്‍ സുരേഷ്, മുനിസിപ്പല്‍ പ്രസിഡന്റ് ജോണി കെ പി, ജൈജു, മിഥുന്, ജിതിന്, പ്രദീപ് ഗോപി, രമേഷ്, വിഷ്ണു എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: