തൃശൂര്‍: സ്വര്‍ണക്കടത്തു കേസിലെ പ്രധാന പ്രതികളായ സ്വപ്ന സുരേഷിനും കെ.ടി.റമീസിനും ഒരേസമയം അസുഖം വന്നതില്‍ അസ്വഭാവികത. സ്വപ്നയ്ക്ക് വയറ്റിളക്കവും ഛര്‍ദ്ദിയും ആണെങ്കില്‍ റമീസിന് വയറു വേദനയാണ് അസുഖം. കാര്യമായ അസുഖമൊന്നും ഇല്ലാതിരുന്ന ഇരുവരും പെട്ടന്ന അസുഖബാധിതരായതിനു പിന്നില്‍ തട്ടിപ്പുണ്ടെന്നാണ് വാര്‍ത്ത.
മന്ത്രി ജലീലിനെ ചോദ്യം ചെയ്ത സാഹചര്യത്തില്‍ അദ്ദേഹം നല്കുന്ന മൊഴിയുമായി പൊരുത്തപ്പെടുന്ന മൊഴി നല്കാന് പരിശീലിപ്പിക്കാനാണ് സ്വപ്നയേയും റമീസിനേയും ആശുപത്രിയില്‍ എത്തിച്ചിരിക്കുന്നത്.
ഇരുവരെയും തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കാണു കൊണ്ടുവന്നിരിക്കുന്നത്. ഒരേസമയം ചികിത്സ നല്‍കിയതില്‍ ജയില്‍ വകുപ്പ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വിയ്യൂര്‍ ജയില്‍ മെഡിക്കല്‍ ഓഫിസറോടാണ് ജയില്‍ വകുപ്പ് റിപ്പോര്‍ട്ട് തേടിയത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുമായി സംസാരിച്ചു റിപ്പോര്‍ട്ട് നല്‍കണം.
ആറു ദിവസത്തെ ചികിത്സയ്ക്കുശേഷം ശനിയാഴ്ചയാണ് സ്വപ്ന ആശുപത്രി വിട്ടത്. ചികിത്സയില്‍ തുടരാന്‍ തക്ക ആരോഗ്യ പ്രശ്നങ്ങളൊന്നും സ്വപ്നയ്ക്കില്ലെന്നു പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് യോഗം വിലയിരുത്തിയതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്തത്. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി സ്വപ്നയെ വിയ്യൂര്‍ വനിതാ ജയിലിലേക്കു മാറ്റുകയായിരുന്നു.
ആശുപത്രിയിലിരിക്കെ നേഴ്സിന്റെ ഫോണില്‍നിന്ന് സ്വപ്ന പലരേയും വിളിച്ചിരുന്നതായി സംശയം ഉണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മറ്റൊരു നേഴ്സിന്റെ ഫോണിലേയക്കാണ് വിളിച്ചത്. ഫോണ്‍ നേഴ്സിന്റേതാണെങ്കിലും സംസാരിച്ചത് മറ്റു ചിലരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: