പാരിസ്: ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ കൊറേണ മുക്തനായി. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഐസൊലേഷനിലായിരുന്ന നെയ്മര്‍ കഴിഞ്ഞ ദിവസം ടീമിനൊപ്പം പരിശീലനത്തിന് ചേര്‍ന്നെന്ന് പരിശീലകന് തോമസ് ടൂഹെല്‍ വ്യക്തമാക്കി.
നെയ്മറിനൊപ്പം എയ്ഞ്ചല്‍ ഡി മരിയ, ലിയാണ്ട്രൊ പരെദസ് എന്നിവരുടേയും പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. മൂന്നു പേരും തിങ്കളാഴ്ച മാഴ്സയ്ക്ക് എതിരേ നടക്കുന്ന മത്സരത്തില്‍ കളിച്ചേക്കും.
എന്നാല്‍ മൗറോ ഇക്കാര്‍ഡി, എംബാപ്പെ, കെയ്ലര് നവാസ്, മാര്‍ക്കിഞ്ഞോസ് എന്നിവര്‍ ഇപ്പോഴും രോഗ മുക്തരായിട്ടില്ല. നാലും പേരും ഐസൊലേഷനില്‍ തുടരുകയാണ്. ഫ്രഞ്ച് ലീഗിലെ ആദ്യ മത്സരത്തില്‍ ഏഴു പ്രധാന താരങ്ങളില്ലാതെ കളിച്ച പിഎസ്ജി പരാജയപ്പെട്ടിരുന്നു. ലെന്‍സ് ക്ലബ്ബിനോടായിരുന്നു തോല്‍വി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: