തിരുവനന്തപുരം: വീടിന് വെള്ള പൂശാൻ വീടിന്റെ ആധാരം പണയപ്പെടുത്തേണ്ടി വന്നതായി മന്ത്രി കെ ടി ജലീൽ ഭാര്യക്കോ മക്കള്‍ക്കോ സ്വര്‍ണമൊന്നുമില്ല.അഴിമതിയിലൂടെ പണം ഒന്നും ഉണ്ടാക്കിയില്ലത്ത് സ്ഥാപിക്കാൻ മന്ത്രി തന്നെയാണ് ദാരിദ്രത്തിന്റെ കണക്ക് പറഞ്ഞത്
.’എനിക്ക് നാട്ടില്‍ പതിനെട്ടര സെന്റ് സ്ഥലവും വീടുമാണ്ഉള്ളത് . അതിന്റെ ആധാരം പക്ഷേ നിയമസഭയിലാണ് .വീട് പെയിന്റടിക്കാനായിആധാരം വെച്ച് ലോണ്‍ എടുത്തിരുന്നു”. 10 വർഷമായി എം എൽ എയും അതിനുമുൻപ് കോളേജ് അധ്യാപകനുമായിരുന്ന ആൾ പെയിന്റടിക്കാൻ ആധാരം പണയപ്പെടുത്തി എന്നത് ജനം വിശ്വസിക്കുമോ എന്നത് സംശയമാണ്.
എന്റെ ഭാര്യക്കോ മക്കള്‍ക്കോ സ്വര്‍ണമൊന്നുമില്ല .മക്കളുടെ വിദ്യാഭ്യാസത്തിനും തനിക്ക് കാര്യമായ പൈസ ചെലവായിട്ടില്ല എന്നാണ് ജലീൽ പറയുന്നത്. . ‘മൂത്ത മകള്‍ ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് എം എസ് കഴിഞ്ഞു .സിലിക്കണ്‍ വാലിയില്‍ ഇന്റെലില്‍ ജോലി ചെയ്യുന്നു . ഭര്‍ത്താവും അവിടെ ആപ്പിളില്‍ ജോലി ചെയ്യുന്നു .രണ്ടാമത്തെയാള്പൂനയില് എല്‍ എല്‍ ബി പഠിക്കുന്നു . മൂന്നാമത്തെയാള്‍ പോര്‍ട്ട് ബ്ലെയറില്‍ സെന്‍ട്രല്‍എം ബിബിഎസ് ചെയ്യുന്നു.’ പിള്ളേരെ ഇത്രയുമൊക്കെ പഠിപ്പിക്കണമെങ്കിൽ പണമൊന്നും ചെലവാകില്ല എന്ന് പറയുന്നത് ഉന്നതവിദ്യാഭ്യാസ മന്ത്രിയാണേലും ജനത്തിന് ദഹിക്കണമെന്നില്ല.
തീവ്രമതചിന്തകനായ താൻ കമ്മ്യൂണിസ്റ്റ് ആയതിന് ജലീലിന്റെ വിശദീകരണം ഇങ്ങനെ.
‘മതപരമായിജീവിക്കുന്ന ഒരാള്‍ക്ക് കമ്യൂണിസ്റ്റ് ആവാന്‍ പറ്റില്ല എന്നാണ്പൊതുബോധം . നിങ്ങള്‍ക്ക് കമ്യൂണിസ്റ്റ് ആവണോ ? നിങ്ങള്‍ ഇമ്പിച്ചിബാവയെ പോലെയോ പാലോളിയെ പോലെയോ ഒരു മുസ്ലിം ആയിക്കോ എന്നാണ് മനോഭാവം’
പ്രതികരിക്കാൻ ഇവിടെ എഴുതുക: