കണ്ണൂര്‍: ബെംഗളൂരു ലഹരിമരുന്ന് കടത്ത് കേസും തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ബിനീഷ് കോടിയേരിക്ക് താരസംഘടനയായ അമ്മയിലുള്ള അംഗത്വം വിവാദത്തിലേക്ക്. ബിനീഷിനെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് സംവിധായകന് മൊയ്തു താഴത്ത് അമ്മപ്രസിഡന്റ് മോഹന്‍ലാല്‍, ജനറല്‍ സെക്രട്ടറി ഇടവേള ബാബു എന്നിവര്‍ക്ക് കത്ത് നല്കി.
ബിനീഷിന്റെ ലഹരി-സ്വര്‍ണക്കടത്ത് മാഫിയയുമായുള്ള ബന്ധത്തിന് നിരവധി തെളിവുകള്‍ ഉണ്ടായിട്ടും എഎംഎംഎയില്‍ തുടരാന്‍ അനുവദിക്കുന്നത് ശരിയല്ലെന്ന് മൊയ്തു താഴത്ത് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
സിനിമാ അഭിനയരംഗത്ത് കാലങ്ങളായി നിലയുറപ്പിച്ച നിരവധി വ്യക്തികള്‍ക്ക് അംഗത്വം നല്കാത്തപ്പോഴും കേവലം ജൂനിയര്‍ ആര്‍ട്ടിസ്റ്റായ ബിനീഷ് കോടിയേരിക്ക് ഒരു സിനിമയില്‍ മുഖം കാണിച്ച ഉടന്‍ തന്നെ അംഗത്വം കൊടുത്തതിനെ ചൊല്ലി സിനിമ മേഖലയില്‍ മുറുമുറുപ്പുണ്ട്. എന്നാല്‍ സംഘടനയുടെ ഭാരവാഹികളോ അംഗങ്ങളായ പ്രമുഖ താരങ്ങളോ ബിനീഷിന് അംഗത്വം നല്‍കിയതിലെ അനീതിയെക്കുറിച്ച് മിണ്ടിയിട്ടില്ലെന്നും ആക്ഷേപമുണ്ട്.
360തിലേറെ നടീനടന്മാര് അംഗത്വത്തിനായി അപേക്ഷ നല്കി കാത്തിരിക്കുമ്പോഴാണ് അഭിനയരംഗത്ത് ഒരു കഴിവും തെളിയിച്ചിട്ടില്ലാത്ത ബിനീഷിന് താരസംഘടനയില്‍ അംഗത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: