കോഴിക്കോട്: കോഴിക്കോട് എബിവിപി പ്രവര്‍ത്തകര്‍ ക്കുനേരെ പോലീസ് അതിക്രമം. സംസ്ഥാനപ്രവര്‍ത്തകസമിതി അംഗം കെ.വി. രജീഷ് ഉള്‍പ്പെടെ പത്തോളം പേര്‍ക്ക് പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റു. മന്ത്രി കെ.ടി. ജലീലിന്റെ രാജിയാവശ്യപ്പെട്ടും സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തിയ പ്രവര്ത്ത കര്ക്കുനേരെയുണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചുമായിരുന്നു ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. എബിവിപി ജില്ലാ കമ്മറ്റി ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് കമ്മീഷണര്‍ ഓഫീസിന് സമീപം ബാരിക്കേഡ് നിരത്ത് പോലീസ് തടയുകയും പ്രവര്‍ത്തകര്‍ക്കുനേരെ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. ഇതോടെ പ്രതിഷേധവുമായി റോഡില്‍ കുത്തിയിരുന്ന പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ലാത്തിവീശുകയായിരുന്നു. സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം കെ.വി. രജീഷ്, ജില്ലാ പ്രസിഡന്റ് കെ.കെ. അമല്‍ മനോജ്, ജില്ലാ സെക്രട്ടറി കെ.ടി. ശ്യാം ശങ്കര്‍, ജില്ലാ സമിതി അംഗം എന്‍.ടി. പ്രവീണ്‍, രാമനാട്ടുകര നഗര്‍ സെക്രട്ടറി ആകാശ്, അശ്വിന് പെരുവയല്‍, ഉദയ് കൃഷ്ണ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം കെ.വി. രജീഷ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തതിനുതൊട്ടുപിന്നാലെയായിരുന്നു പോലീസിന്റെ ജലപീരങ്കി. ജില്ലാ പ്രസിഡന്റ് കെ.കെ. അമല്‍ മനോജ്, ജില്ലാ സെക്രട്ടറി കെ.ടി. ശ്യാം ശങ്കര്‍, എന്‍.ടി. പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: