ന്യൂദല്‍ഹി: പിണറായി സര്‍ക്കാരിന്റെയും യുഡിഎഫിന്റെയും എതിര്‍പ്പുകള്‍ തള്ളി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി എന്റര്‍പ്രൈസസിനു നല്‍കാനുള്ള തീരുമാനവുമായി മോദി സര്‍ക്കാര്‍ മുന്നോട്ട്. ഇതിന്റെ ഭാഗമായി വിവിധ കരാറുകളില്‍ കേന്ദ്ര സര്‍ക്കാരിന്റെ വകുപ്പുകള്‍ ഒപ്പിട്ടു. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് അദാനി ഗ്രൂപ്പുമായി വിമാനത്താവള നടത്തിപ്പിനുള്ള ധാരണാപത്രം ആദ്യമായി ഒപ്പിട്ടിരിക്കുന്നത്.
പിണറായി സര്‍ക്കാര്‍ കേസ് നല്കിയിരിക്കുന്നതിനാല് കോടതി നടപടികള്‍ക്കനുസൃതമായി തുടര്‍നടപടികള്‍ കൈക്കൊള്ളാം എന്ന അടിസ്ഥാനത്തിലാണ് ധാരണാപത്രം ഒപ്പിട്ടത്. ടെന്‍ഡര്‍ പ്രകാരം കൈമാറ്റ നടപടികളുമായി മുന്നോട്ടുപോകാനും കോടതി തീരുമാനം എതിരായാല്‍ നടപടികള്‍ റദ്ദാക്കി നടത്തിപ്പ് എയര്‍പോര്‍ട്ട് അതോറിറ്റിയെ തിരിച്ചേല്‍പ്പിക്കാനുമാണ് കേന്ദ്രതീരുമാനമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
രണ്ടു മാസത്തിനുള്ളില്‍ കൈമാറ്റ ഉടമ്പടികള്‍ പൂര്‍ത്തിയാക്കി വിമാനത്താവള നടത്തിന് അദാനിക്ക് കൈമാറാനാണ് അതോറിറ്റി ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: