മാനന്തവാടി : ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ശ്രീ കൃഷ്ണ ജയന്തി ആഘോഷം വിപുലമായി നടന്നു. ആഘോഷ ത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 2 മുതല്‍ ആരംഭിച്ച കൃഷ്ണ ലീലാ കലോത്സവം സമാപിച്ചു. ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ നടന്ന വിവിധ മത്സരങ്ങളില്‍ ആയിരകണക്കിന് കുട്ടികള്‍ പങ്കെടുത്തു.
മത്സര വിജയികളെ ഇന്ന് പ്രഖ്യാപിക്കും. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വരും ദിവസങ്ങളില്‍ വിതരണം ചെയ്യും. പൊതു സ്ഥലങ്ങളിലുള്ള ശോഭ യാത്രകള്‍ക്ക് പകരം കോവിഡിന്റെ പശ്ചാത്തലത്തില്‍ ആയിരകണക്കിന് കുട്ടികള്‍ സ്വന്തം വീടുകളില്‍ കൃഷ്ണ ഗോപികാ വേഷം ധരിച്ചു. നേരത്തെ വീടുകളില്‍ തയ്യാറാക്കിയ കൃഷ്ണകുടീരത്തിനു മുന്‍പില്‍, കണ്ണനൂട്ട്, ഭജന, ജ്ഞാനപ്പാന പാരായണം, കുടുംബ പ്രാര്‍ത്ഥനകള്‍ എന്നിവ നടന്നു.
സെപ്റ്റംബര്‍ 6 ന് താലൂക്കിലെ അയ്യായിരത്തോളം വീടുകളിലും, ക്ഷേത്രങ്ങളിലും, പട്ടണങ്ങളിലും,ഗ്രാമങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു പതാക ദിനം ആചരിച്ചു. മുന്‍ വര്ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി നവമാധ്യമങ്ങളിലൂടെ നടത്തിയ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്ക് മഹേഷ് സൂര്യ, കെ. സഹദേവന്‍, സുരേഷ്പി നായര്‍, സന്തോഷ് ജി നായര്‍, അരുണ്‍ മാസ്റ്റര്‍, പ്രശാന്ത് മാസ്റ്റര്‍ നിഷ സഹദേവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: