കോഴിക്കോട് : ബിജെപി പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസിലെ വിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് ചോര്‍ത്തിക്കൊടുത്ത രഹസ്യാന്വേഷണ വിഭാഗത്തിലെ പോലീസുകര്‍ക്കെതിരെ നടപടി. കേസിലെ വിവരങ്ങള്‍ ചോര്‍ത്തിയതില്‍ രൂക്ഷ വിമര്‍ശനം ഉയരുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തതോടെ ആരോപണ വിധേയരായ പോലീസുകാരെ സ്ഥലം മാറ്റുകയായിരുന്നു.
എളിയര്‍മല സംരക്ഷണ സമിതി വൈസ് ചെയര്‍മാനും ബിജെപി പ്രവര്‍ത്തകനുമായ ഓട്ടോ ഡ്രൈവര്‍ ഷാജിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പോലീസിന്റെ നീക്കങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് ചോര്‍ത്തിക്കൊടുത്തതായാണ് ആരോപണം. കോഴിക്കോട് നഗരത്തിലെ രഹസ്യാന്വേഷണ വിഭാഗത്തിലെ ഒരു എഎസ്ഐയെയും സിവില്‍ പോലീസ് ഓഫീസറെയും മലപ്പുറം ക്യാമ്പിലേക്കാണ് മാറ്റിയിരിക്കുന്നത്. രഹസ്യവിവരം കൈമാറുന്നതിന്റെ ശബ്ദരേഖ രഹസ്യാന്വേഷണ വിഭാഗം കണ്ടെടുത്തു. ഇത് അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.
ക്രൈം നമ്പര്‍, കേസിന്റെ വകുപ്പുകള്‍ എന്നീ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് കണ്ടെത്തിയത്. അതേസമയം അതീവ ഗുരുതരമാ കുറ്റമാണ് ഇവര്‍ ചെയ്തതെന്ന് ഇന്റലിജെന്‍സ് എഡിജിപിക്ക് അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്കി. ഇരുവരുടേയും കുറ്റം തെളിയിക്കപ്പെട്ടാല്‍ രണ്ടു പേര്‍ക്കും പരാമാവധി ശിക്ഷ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: