ഹൈപ്പര്‍ സോണിക് മിസൈല്‍ സാങ്കേതിക പരീക്ഷണം വിജയകരമായിരിക്കുന്നു. ഡിആര്‍ഡിഒയുടെ ഈ നേട്ടം വളരെ ആഹ്ലാദം ജനിപ്പിക്കുന്നതാണ്. കുറേ നാളായി ഈ മേഖലയില്‍ ഗവേഷണ പരീക്ഷണങ്ങള്‍ നടക്കുകയായിരുന്നു. വലിയൊരു നാഴികക്കല്ലാണ് ഈ നേട്ടം. നമുക്കിപ്പോള്‍ ബ്രഹ്മോസ് ഉണ്ട്. അത് പ്രവര്‍ത്തന സജ്ജമാണ്. സൂപ്പര്‍ സോണിക് യുഗത്തില്‍നിന്ന് അതിനേക്കാള്‍ ഏഴിരട്ടി ശക്തിയുള്ള ഹൈപ്പര്‍ സോണിക്കിലേക്കാണ് ഇപ്പോള്‍ കടന്നിരിക്കുന്നത്. ഇനിയും മുന്നോട്ടു പോകാനുള്ള വഴിയാണ് തുറന്നിരിക്കുന്നത്.
സാധാരണ വിമാനം ശബ്ദത്തേക്കാള്‍ ലേശം വേഗത്തിലാണ് സഞ്ചരിക്കുന്നത്. അതായത് മണിക്കൂറില്‍ 900 കിലോ മീറ്റര്‍ എന്നൊക്കെ പറയാം. ജെറ്റ് വിമാനമാണെങ്കില്‍ അതിന്റെ മൂന്നു മടങ്ങ് വേഗത്തില്‍ പോകും. പക്ഷേ, ഹൈപ്പര്‍ സോണിക് ആറേഴ് ഇരട്ടി വേഗം സഞ്ചരിക്കാന്‍ സഹായിക്കുന്നു. ഇതിന്റെ നേട്ടം പ്രധാനമായും ലക്ഷ്യം കാണാനുള്ള സമയ ലാഭമാണ്. അതിവേഗം സഞ്ചരിക്കാം. മറ്റൊന്ന് ആര്‍ക്കും അതിവേഗം കണ്ടത്താനോ പ്രതിരോധിക്കാനോ കഴിയില്ല എന്നതാണ്.
മുഖ്യമായും പ്രതിരോധ മേഖലയുടെ സേവനത്തിനാണ് ഇത് സഹായിക്കുന്നത്. സാറ്റലൈറ്റ് ലോഞ്ചിങ് പോലുള്ളവയ്ക്ക് ഈ സംവിധാനം അത്ര മികച്ചതല്ല. കാരണം, ഈ സംവിധാനം അന്തരീക്ഷത്തിലെ വായുവിനെ വലിച്ചെടുത്തും പുറംതള്ളിയുമാണ് പോകുന്നത്. സാറ്റലൈറ്റിന്റെ കാര്യത്തില്‍ അന്തരീക്ഷ ഘട്ടം അതിവേഗം കടന്നുപോകും. പിന്നെ വായുവില്ല. അപ്പോള്‍ ഇത് അവിടെ അത്ര ഫലപ്രദമല്ല. മാത്രമല്ല, ചെലവിന്റെ കാര്യത്തിലും ലാഭമില്ല.
ഡോ. ജി. മാധവന്‍നായര്‍
(ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: