ലണ്ടന്‍: പ്രീമിയര്‍ ലീഗ് ടീമായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ രണ്ട് കളിക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. വിങ്ങര്‍ റിയാദ് മെഹ്റസിനും പ്രതിരോധതാരം ഐമറിക് ലാപോര്ട്ടിനുമാണ് രോഗം സ്ഥീരികരിച്ചതെന്ന് ക്ലബ്ബ് അറിയിച്ചു. ഇരുവര്‍ക്കും രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. ബ്രിട്ടിഷ് സര്‍ക്കാരിന്റെ പ്രോട്ടോകോള്‍ അനുസരിച്ച് രണ്ട് പേരും ഐസോലേഷനിലാണ്. ഇവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് സഹതാരങ്ങള്‍ ആശംസിച്ചു. ഈ മാസം പന്ത്രണ്ടിനാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ആരംഭിക്കുക. സിറ്റി ആദ്യ മത്സരത്തില്‍ 21ന് വൂള്വര്ഹാംപ്റ്റണെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: