മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപം ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്കുനേരെ കള്ളക്കടത്ത് സംഘത്തിന്റെ വധശ്രമം. ഡിആര്‍ഐ ഉദ്യോഗസ്ഥന് ആല്‍ബര്‍ട്ട് ജോര്‍ജ്ജ്, ഡ്രൈവര്‍ നജീബ് എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഇന്നലെ രാവിലെ വിമാനത്താവളത്തിനകത്ത് നിന്ന് പുറത്തേക്കുവന്ന വാഹനത്തിനുള്ളില്‍ സ്വര്‍ണമുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരുടെ ബൈക്ക് കളളക്കടത്തുകാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തിരിച്ചറിയല്‍ കാര്‍ഡ് ചോദിക്കുന്നതിനിടെ പെട്ടെന്ന് കാര്‍ മുന്നോട്ടെടുത്ത് ഉദ്യോഗസ്ഥരുടെ ബൈക്കില്‍ ഇടിച്ചുകയറ്റി. ഇതിനിടെ നിയന്ത്രണം തെറ്റിയ കാര്‍ സമീപത്തെ പോസ്റ്റില്‍ ഇടിച്ച് നിന്നു.
പിന്നീട് നടത്തിയ പരിശോധനയില്‍ കാറിനുള്ളില്‍ നിന്ന് സ്വര്‍ണം പിടിച്ചെടുത്തു. നാലുപേരാണ് കാറിലുണ്ടായിരുന്നത്. ഇവരില്‍ കോഴിക്കോട് കൊടുവള്ളി സ്വദേശി നിസാറിനെ കൊണ്ടോട്ടി പോലീസ് കസ്റ്റഡിയിലെടുത്തു. സംഘത്തിലെ മറ്റൊരാള്‍ അരീക്കോട് പത്തനാപുരം സ്വദേശി ഫൈസലാണെന്ന് തിരിച്ചറിഞ്ഞു. സ്വര്‍ണം കടത്താന്‍ ഉപയോഗിച്ച ഇന്നോവ ക്രിസ്റ്റ കാര്‍ അരീക്കോട് ഊര്‍ങ്ങാട്ടിരി പനബ്ലാവ് സ്വദേശിനി ഷീബയുടെ പേരിലുള്ളതാണ്. ഷീബയും ഭര്‍ത്താവും ഒളിവിലാണെന്നും ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: