ന്യൂദല്‍ഹി: ഇംഗ്ലീഷ് പ്രതിരോധതാരം പീറ്റര്‍ ഹാര്‍ട്ലിയെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമായ ജെംഷഡ്പൂര്‍ എഫ്സി സ്വന്തമാക്കി. ഹാര്ട്ലിയുമായി കരാര്‍ ഒപ്പുവച്ചതായി ജംഷഡ്പൂര്‍ എഫ്സി വെളിപ്പെടുത്തി.
സ്കോട്ടിഷ് പ്രീമിയര്‍ ലീഗ് ടീമായ മഥര്വെല് എഫ്സിയില്‍ നിന്നാണ് ഹാര്‍ട്ലി ജെംഷഡ്പൂര്‍ എഫ്സിയില്‍ ചേരുന്നത്. കഴിഞ്ഞ സീസണില്‍ ഹാര്‍ട്ലി നയിച്ച മഥര്വെല്സ് എഫ്സി സ്കോട്ടീഷ് ലീഗില്‍ മൂന്നാം സ്ഥാനം നേടി. 2007 ലാണ് ഈ പ്രതിരോധ താരം സീനിയര്‍ തലത്തില്‍ അരങ്ങേറ്റം കുറിച്ചത്. 418 മത്സരങ്ങള്‍ കളിച്ചു. 37 ഗോളുകളും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: