കാസര്‍ഗോഡ് : എടനീര്‍ മഠാധിപതി കേശവാനന്ദഭാരതി സമാധിയായി. ഞായറാഴ്ച പുലര്‍ച്ചയോടെ മഠത്തില്‍ വച്ചായിരുന്നു അന്ത്യം. 79 വയസ്സായിരുന്നു. ശ്വാസതടസ്സം മൂലം ഏതാനും ദിവസമായി സ്വാമിയുടെ ആരോഗ്യനില മോശമായിരുന്നു.
ഇഎംഎസ് സര്‍ക്കാരിന്റെ ഭൂപരിഷ്കരണ നിയമത്തിന് എതിരെ നിയമപോരാട്ടം നടത്തിയാണ് സ്വാമി ശ്രദ്ധേയനായത്. ഭരണഘടനയുടെ അടിസ്ഥാന ഘടന നിയമ ഭേദഗതി വഴി മാറ്റാന്‍ സാധിക്കില്ലെന്ന സുപ്രീം കോടതിയുടെ ചരിത്ര വിധി കേശവാനന്ദ ഭാരതിയുടെ ഹര്‍ജിയുടെ അടിസ്ഥാനത്തിലായിരുന്നു. ഭരണഘടനയുടെ തത്വങ്ങള്‍ മാറ്റരുതെന്ന് 1973 ഏപ്രില്‍ 24ന് സുപ്രീം കോടതി വിധിച്ചു.
1969ലെ 29-മത് ഭരണഘടനാ ഭേദഗതിയും, 1969ലെ ഭൂപരിഷ്കരണ നിയമവും 1971 ലെ കേരള ഭൂപരിഷ്കരണ ഭേദഗതി നിയമവും ചോദ്യം ചെയ്തുകൊണ്ട് കേശവാനന്ദഭാരതി നിയമപോരാട്ടത്തിന് ഇറങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: