കോഴിക്കോട്: മിസോറാം ലെഫ്റ്റ് ബാക് സോഡിങ് ലിയാന ടോച്ചവാങ്ങിനെ ഐ ലീഗ് ടീമായ ഗോകുലം കേരള എഫ് സി സ്വന്തമാക്കി. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍.
കഴിഞ്ഞ സീസണില്‍ നെറോക്ക എഫ്സിയുടെ താരമായിരുന്നു. അതിനു മുന്‍പ് വിവിധ ഐഎസ്എല്‍, ഐ ലീഗ് ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഇന്ത്യയുടെ അണ്ടര്‍ 14, അണ്ടര്‍ 16, അണ്ടര്‍ 19 ടീമുകള്‍ക്കും വേണ്ടി ബൂട്ടുകെട്ടി.
ഷില്ലോങ് ലജോങ് ക്ലബ്ബിനു വേണ്ടി ആയിരിന്നു സോഡിങ്ലിയാനയുടെ അരങ്ങേറ്റം. പിന്നീട് നോര്‍ത്ത് ഈസ്റ്റ്, ഡല്‍ഹി ഡൈനാമോസ്, പുണെ എഫ് സി എന്നീ ക്ലബ്ബുകള്‍ക്കായി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിച്ചു.
ഗോകുലം കേരളയില്‍ കളിക്കുവാന്‍ കഴിയുന്നതില്‍ അഭിമാനം ഉണ്ട്. ഇതെനിക്ക് പുതിയ തുടക്കം ആണ്. തീര്‍ച്ചയായിട്ടും നല്ല രീതിയില്‍ കളിക്കാനാകുമെന്ന ആത്മവിശ്വാസം ഉണ്ടെന്ന് സോഡിങ്ലിയാന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: