നാം എത്ര നന്നാക്കി വെക്കാന്‍ ശ്രമിച്ചാലും പൂര്‍ണ്ണമായി നന്നാകാത്ത ഒന്നാണ് ശരീരമെന്ന് വിവരമുള്ളവര്‍ക്കെല്ലാം അറിയാം. മാത്രമല്ല, ഏതൊരു ശരീരത്തിനും ജന്മനാതന്നെ എന്തെങ്കിലും കുറവുണ്ടാകാം. അതിനുപുറമെ, കര്‍മത്തിന്റെ ഫലം അനുഭവിച്ചുതന്നെ തീരണം. ശ്രീരാമകൃഷ്ണന്‍ പറയുന്നു: ‘പാപം ചെയ്താല്‍ അതിന്റെ ഫലം അനുഭവിച്ചുതന്നെ തീരണം, എന്നത് ഈശ്വരനിയമമാണ്. മുളകു കടിച്ചാല്‍ എരിക്കാതിരിക്കുമോ? മഥുരബാബു (ശ്രീരാമകൃഷ്ണന്റെ ഒരു ഭക്തന്‍) ചെറുപ്പകാലത്ത് പലതും ചെയ്തു; അതുകൊണ്ട് അന്ത്യകാലത്ത് പലതരത്തിലുള്ള രോഗങ്ങളും പിടിപെട്ടു. ചെറുപ്പത്തില്‍ ഇതത്ര അറിയുകയില്ല. കാളീക്ഷേത്രത്തില്‍ നിവേദ്യം പാകംചെയ്യുന്നതിന് ധാരാളം പച്ചവിറകുണ്ട്. ആദ്യമൊക്കെ പച്ചവിറകു നന്നായിട്ടു കത്തും; അതിനകത്തു വെള്ളമുണ്ടെന്ന സംഗതി അപ്പോള്‍ അറിയുകയില്ല. കൊള്ളി കത്തിത്തീരാറാകുമ്പോള്‍ ഉള്ള വെള്ളമെല്ലാം പിന്നിലേയ്‌ക്കു പാഞ്ഞെത്തുന്നു; എന്നിട്ട് ചീറിപ്പൊട്ടി തീയ് കെടുത്തുന്നു. അതുകൊണ്ട് കാമം, ക്രോധം, ലോഭം ഇവയെക്കുറിച്ചെല്ലാം കരുതലോടെയിരിക്കണം.’
ഇങ്ങനെ ഈ ജന്മത്തിലോ മുന്‍ജന്മത്തിലോ ചെയ്ത ദുഷ്‌കര്‍മങ്ങള്‍ക്കും നാം രോഗരൂപത്തില്‍ കഷ്ടമനുഭവിക്കുന്നു. എന്നാല്‍ ദുഷ്‌കര്‍മത്തിന്റെ ഫലം സത്കര്‍മംകൊണ്ടു തടുക്കാവുന്നതാണ്. ശാരദാദേവി പറയുന്നു നോക്കാം:’സത്കര്‍മ്മങ്ങള്‍ക്ക് നാം മുമ്പു ചെയ്തുപോയ ദുഷ്‌കര്‍മങ്ങളുടെ ഫലത്തെ നശിപ്പിക്കാനുള്ള ശക്തിയുണ്ട്. ധ്യാനം, ജപം, പ്രാര്‍ത്ഥന ഇവകൊണ്ടു മുമ്പു ചെയ്തുപോയ
പാപങ്ങള്‍ പരിഹരിക്കാന്‍ കഴിയും.’ എന്നാല്‍ തപസ്സുകൊണ്ടു ജ്ഞാനം സിദ്ധിച്ച മഹാത്മാക്കള്‍ക്ക് മരണംതന്നെ ഒരു കളിയായി മാറുന്നു. ദേവി പറയുന്നു:’ഒരു സാധാരണമനുഷ്യന്‍ ഈ ശരീരം ത്യജിക്കേണ്ടിവരുമ്പോള്‍ കരയുന്നു. എന്നാല്‍, ഒരു മഹാത്മാവ് ചിരിച്ചുകൊണ്ടു മരണത്തെ സ്വാഗതം ചെയ്യുന്നു. മരണം അയാള്‍ക്കൊരു കളിയാണ്. ഇതാണ് ഒരു മഹാത്മാവും ഒരു സാധാരണമനുഷ്യനും തമ്മിലുള്ള അന്തരം.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: