ജറുസലേം: മറ്റു മുസ്ലീം രാജ്യങ്ങള്‍ നല്കുന്ന പിന്തുണയുടെ ബലത്തില്‍ പലസ്തീനും ഹമാസും ആക്രമണം നടത്തിയാല്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് വ്യക്തമാക്കി ഇസ്രയേല്‍. രാജ്യത്തിന്റെ പരമാധികാരമാണ് മുഖ്യം, അല്ലാതെ നയതന്ത്ര കരാറുകളല്ലെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ഇസ്രയേലും യുഎഇയും തമ്മിലുള്ള ഉടമ്പടികളുടെ ഭാഗമായി വാഷിങ്ടണില്‍ നിന്നും എത്തിയവരെയാണ് നെതന്യാഹു ഇക്കാര്യം അറിയിച്ചത്.
കരാര്‍ ഉണ്ടാക്കിയതിന് പിന്നാലെ ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയില്‍ നിന്നും ഇസ്രയേലിലേക്ക് വ്യോമാക്രമണം നടത്തിയതിന്റെ തെളിവുകള്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുതിര്‍ന്ന ഉപദേഷ്ടാവും മരുമകനുമായ ജേര്‍ഡ് കുഷ്നര്‍, യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഓബ്രിയന് എന്നിവര്‍ക്ക് കൈമാറി. ഇസ്രയേലിന്റെ ദേശീയ സുരക്ഷാ കൗണ്‍സില്‍ തലവന്‍ മെയര്‍ ബെന്‍-ഷബ്ബത്താണ് ഈ തെളിവുകള്‍ കൈമാറിയതെന്ന് ‘ദ ജറുസലേം പോസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതിന് ശേഷമാണ് ഹമാസ് ആക്രമണം നടത്തിയാല്‍ തിരിച്ച് ആക്രമിക്കുമെന്ന് നെതന്യാഹു വ്യക്തമാക്കിയത്. തങ്ങളുടെ പൗരന്മാരെ ആക്രമിക്കാനാണ് ഹമാസ് ശ്രമിക്കുന്നതെന്നും പ്രസിഡന്റ് പറഞ്ഞു. കഴിഞ്ഞ മാസം ഗാസ-ഇസ്രായേല്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനിന്നിരുന്നു. പലസ്തീന് മതതീവ്രവാദികള്‍ സ്്ഫോടക വസ്തുക്കളും ഗ്രനേഡുകളും എറിഞ്ഞും സുരക്ഷാ വലയം തര്‍ക്കാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് ഇസ്രയേല്‍ ഗാസയിലെ ഹമാസ് കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയിരുന്നു.
യുഎസ് നേതൃത്വത്തില്‍ യുഎഇയുമായി നടത്തിയ കരാര്‍ ലംഘിച്ചാണ് ഇസ്രായേല്‍ ബോംബ് ആക്രമണം നടത്തിയത്. ഇസ്രയേലി പൗരന്മാരെ ദ്രേഹിച്ചാല്‍ കൈയും കെട്ടി നോക്കിയിരിക്കില്ലെന്നും പ്രത്യാക്രമണങ്ങള്‍ ഉണ്ടാകുമെന്നും ഇസ്രായേല്‍ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: