തൃശൂര്‍: ജില്ലയില്‍ 133 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. 120 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1351 ആണ്. തൃശൂര്‍ സ്വദേശികളായ 49 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4599 ആണ്. അസുഖബാധിതരായ 3136 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്.
രോഗം സ്ഥിരീകരിച്ചവരില്‍ 125 പേരും സമ്പര്‍ക്കം വഴി കൊറോണ പോസിറ്റീവ് ആയവരാണ്. ഇതില്‍ 11 പേരുടെ രോഗ ഉറവിടമറിയില്ല. ക്ലസ്റ്ററുകള്‍ വഴിയുള്ള സമ്പര്‍ക്ക കേസുകള്‍ ഇവയാണ്. സ്പിന്നിങ്ങ് മില്‍ വാഴാനി ക്ലസ്റ്റര്‍ 15, സൗത്ത് ഇന്ത്യന്‍ ബാങ്ക് ക്ലസ്റ്റര്‍ 5, പരുത്തിപ്പാറ ക്ലസ്റ്റര്‍ 4, ദയ ക്ലസ്റ്റര്‍ 3, അമല ക്ലസ്റ്റര്‍ 3, ജനത ക്ലസ്റ്റര്‍ 2, അംബേദ്കര്‍ ക്ലസ്റ്റര്‍ 1, തസാര ക്ലസ്റ്റര്‍ 1, മദീന ക്ലസ്റ്റര്‍ 1, ആര്‍എംഎസ് ക്ലസ്റ്റര്‍ 1. മറ്റ് സമ്പര്‍ക്ക കേസുകള്‍ 73. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 5 പേര്‍ക്കും വിദേശത്ത് നിന്ന് തിരിച്ചെത്തിയ 3 പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചു.
രോഗം സ്ഥീരികരിച്ച് തൃശൂര്‍ ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റുകളിലും പ്രവേശിപ്പിച്ചവര്‍. ഇന്നലത്തെ കണക്ക്: ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍- 83, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്- 45, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-46, ജനറല്‍ ആശുപത്രി തൃശൂര്‍-10, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി – 42, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-80, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്- 44, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍-129, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍-188,
എം.എം.എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍-59, ചാവക്കാട് താലൂക്ക് ആശുപത്രി-23, ചാലക്കുടി താലൂക്ക് ആശുപത്രി-11, സി.എഫ്.എല്‍.ടി.സി കൊരട്ടി-63, കുന്നംകുളം താലൂക്ക് ആശുപത്രി-12, ജി.എച്ച്. ഇരിങ്ങാലക്കുട-13, ഡി.എച്ച്. വടക്കാഞ്ചേരി-8, അമല ഹോസ്പിറ്റല്‍ തൃശൂര്‍-16, ജൂബിലി മിഷന് മെഡിക്കല്‍ കോളേജ് തൃശൂര്‍ -14, മദര്‍ ഹോസ്പിറ്റല്‍ തൃശൂര്‍-1, എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍-6, പി.സി. തോമസ് ഹോസ്റ്റല്‍ തൃശൂര്‍-147, ഹോം ഐസോലേഷന്-178.
ജില്ലയില്‍ 8822 പേര് വീടുകളില്‍ നിരീക്ഷണത്തിലാണ്. 140 പേരെ ഇന്നലെ ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചു. 213 പേര്‍ക്ക് ആന്റിജെന്‍ പരിശോധന നടത്തി. മൊത്തം 370 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ ആകെ 88207 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: