വാഷിങ്ടണ്‍ : അതിര്‍ത്തിയില്‍ ചൈന നീങ്ങുന്നത് കൃത്യമായ ആസൂത്രണത്തോടെയെന്ന് യുഎസ്. ലഡാക്ക് അതിര്‍ത്തിയിലെ ചൈനയുടെ ഭാഗത്തുനിന്നുള്ള നീക്കള് നിരീക്ഷിച്ചു വരികയാണെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
ഇന്ത്യ- ചൈന അതിര്‍ത്തിയിലെ നീക്കള് നിരീക്ഷിച്ച് വിലയിരുത്തുന്നുണ്ട്. അയല്‍ രാജ്യങ്ങള്‍ക്കു നേരെ ഭീഷണി ഉയര്‍ത്തുന്ന ചൈനയുടെ ഇത്തരം നീക്കങ്ങളെ നേരിടേണ്ടതുണ്ടെന്നും യുഎസ് സ്റ്റേറ്റ് കൂട്ടിച്ചേര്‍ത്തു.
ലഡാക്ക് അതിര്‍ത്തിയില്‍ നിയന്ത്രണരേഖ മറികടന്ന് അതിര്‍ത്തികടത്താനുള്ള ചൈനീസ് പട്ടാളത്തിന്റെ നീക്കം ഇന്ത്യന്‍ സേന കഴിഞ്ഞദിവസം പരാജയപ്പെടുത്തിയിരുന്നു. പാങ്ങോങ് തടാകത്തിന് തെക്കന്‍ തീരത്തുകൂടി ടാങ്കുകളുമായി ചൈനീസ് സേനാവ്യൂഹം രാത്രിയുടെ മറവിലാണ് ഈ നീക്കം നടത്തിയത്. ചുഷൂല്‍ കുന്നിന്‍പ്രദേശങ്ങള്‍ കൈവശപ്പെടുത്തുകയായിരുന്നു ലക്ഷ്യം.
എന്നാല്‍ കര്‍ശ്ശന പെട്രോളിങ്ങുമായി കുന്നിന്മുകളില് സ്ഥാനംപിടിച്ചിരുന്ന ഇന്ത്യന്‍ സേനയ്ക്ക് ചൈനീസ് സേനയുടെ നീക്കം പൊളിക്കുകയായിരുന്നു. ഇതോടെ ഇരു സൈന്യങ്ങള്‍ക്കിടയില്‍ സംഘര്‍ഷാവസ്ഥയും രൂപപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: