തിരുവനന്തപുരം : പിഎസ്സി റാങ്ക് ലിസ്റ്റ് റദ്ദായതില്‍ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം കാരക്കോണം തട്ടിട്ടമ്പലം സ്വദേശിയായ അനുവാണ് മരിച്ചത്.
എക്സൈസ് റാങ്ക് ലിസ്റ്റില്‍ അനുവിന് 76-ാം റാങ്ക് ആയിരുന്നു.നിയമനം ലഭിക്കാത്തതില്‍ മനോവിഷമത്തില്‍ ആയിരുന്നു. ജോലിയില്ലാത്തതില്‍ ദുഃഖമുണ്ടെന്ന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്. ആരുടെ മുന്നിലും ചിരിച്ച് അഭിനയിക്കാന്‍ സാധിക്കുന്നില്ലെന്നും അനുവിന്റെ കുറിപ്പില്‍ ഏഴുതിയിട്ടുണ്ട്.
സംസ്ഥാനത്തെ പിഎസ്സി നിയമനങ്ങള്‍ക്കെതിരെ ആരോപണം ഉയരുന്നതിനിടെയാണ് ഈ ആത്മഹത്യ. റാങ്ക് ലിസ്റ്റുകളുടെ സമയപരിധി അവസാനിക്കാറായിട്ടും പല പോസ്റ്റുകളിലും നിയമനം നടത്തിയിട്ടില്ല. പദവികളില്‍ ഉന്നതതല വൃത്തങ്ങള്‍ക്ക് താത്പ്പര്യമുള്ളവരെ തിരുകി കയറ്റുകയാണെന്നും ആരോപണമുണ്ട്.
മുഖ്യമന്ത്രി , പി.എസ്.സി ചെയര്മാന് എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണം
അനുവിന്റെ മരണത്തിന് ഉത്തരവാദി കേരള മുഖ്യമന്ത്രിയും പി.എസ്.സി ചെയര്മാന് സക്കീറുമാണെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര് പ്രഫുല്‍ കൃഷ്ണന് ആരോപിച്ചു. ഒന്നരക്കോടി ചിലവഴിച്ച് നടത്തിയ സി.ഇ. ഒ റാങ്ക് പരീക്ഷയില്‍ റാങ്ക് പട്ടികയിലെ 3000 പേരില്‍ 318 പേര്‍ക്ക് മാത്രമേ നിയമനം ലഭിച്ചിട്ടുള്ളൂ… എക്സൈസ് ഡിപ്പാര്‍ട്ട്മെന്റില്‍ നിരവധി ഓഫീസര്‍ തസ്തികകള്‍ ബാക്കിയുണ്ടായിട്ടും നിയമനം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകാതെ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിപ്പിച്ചു. ആയിരക്കണക്കിന് യുവാക്കളുടെ പ്രതീക്ഷകളാണ് സര്‍ക്കാര്‍ തല്ലിക്കെടുത്തിക്കളഞ്ഞത്…സി.പി.ഒ റാങ്ക് ലിസ്റ്റിലും ഉള്‍പ്പെടെ സമാന അവസ്ഥയാണ്…
കേരളത്തിലെ അഭ്യസ്ഥവിദ്യരായ യുവതീയുവാക്കളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നത് പിണറായി സര്‍ക്കാരാണ്.. മുഖ്യമന്ത്രി പിണറായി, പി.എസ്.സി ചെയര്മാന് എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണം പ്രഫുല്‍ കൃഷ്ണന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: