കേരളത്തില്‍ സംവരണത്തിന്റെ നാള്‍വഴികള്‍
1936 മുതല്‍ തിരുവിതാംകൂറില്‍ മതാടിസ്ഥാനത്തില്‍ മുസ്ലീങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും സംവരണം നിലനിന്നിരുന്നു. അതനുസരിച്ച് 1937ല്‍ പ്രജാസഭയിലേക്ക് ഈ സമുദായങ്ങളുടെ പ്രതിനിധികളായി 8 പേര് തെരഞ്ഞെടുക്കപ്പെട്ടു. 1950 ല്‍ നിലവില്‍ വന്ന ഇന്ത്യന്‍ ഭരണഘടന പട്ടികജാതി-പട്ടിക വിഭാഗങ്ങള്‍ക്ക് ഭരണഘടനാനുസൃതമായ സംവരണം ഉറപ്പു നല്കി. കേരളത്തില്‍ 1952ല്‍ അത് സാമുദായിക സംവരണമായി തീരുകയും പിന്നാക്ക വിഭാഗങ്ങളെ ഉള്‍പ്പെടുത്തി 45 ശതമാനം സംവരണമായി നിശ്ചയിക്കുകയും ചെയ്തു. മുസ്ലീം വിഭാഗത്തെ പിന്നാക്ക വിഭാഗത്തില്‍പ്പെടുത്തി അക്കാലം മുതല്‍ 10% സംവരണം നല്‍കുന്നുണ്ട്. 1955 ല്‍ കാകാ കലേക്കര്‍ കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജാതീയ വിവേചനം മൂലം പിന്നാക്കാവസ്ഥയിലായ വിഭാഗങ്ങള്‍ക്കാണ് സംവരണം നല്‍കേണ്ടത് എന്ന് നിഷ്കര്‍ഷിച്ചു . 1956 മുതല്‍ സംവരണം 50% ആയി ഉയര്‍ത്തുകയും 1990 ല്‍ മണ്ഡല് കമ്മീഷന് ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം ജനസംഖ്യാനുപാതികമായി പുനര്‍വിന്യസിച്ചു. അതനുസരിച്ച് പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം 27% മായി നിശ്ചയിച്ചു.
ജാതീയമായ വിവേചനം മൂലം സാമൂഹ്യപരവും സാമ്പത്തികവുമായും അടിച്ചമര്‍ത്തപ്പെട്ട ഹിന്ദു സമൂഹത്തിലെ അയിത്തജാതിക്കാരുടെ ഉന്നമനമായിരുന്നു സംവരണത്തിന്റെ മുഖ്യ ലക്ഷ്യം. എന്നാല്‍ കേരളത്തില്‍ ആ വിഭാഗങ്ങള്‍ വേണ്ട രീതിയില്‍ പരിഗണിക്കപ്പെട്ടിട്ടില്ല. പട്ടികജാതി-പട്ടികവര്‍ഗ്ഗ സംവരണത്തില്‍ പോലും നീതിയുക്തമായ സമീപനമല്ല ഉണ്ടായത്. കേന്ദ്ര സര്‍വീസിലേക്ക് ഈ വിഭാഗങ്ങള്‍ക്ക് 22.5 % സംവരണം ഏര്‍പ്പെടുത്തിയപ്പോള്‍ ജനസംഖ്യാനുപാതികമാണെന്ന ന്യായത്തില്‍ ഇവിടെ അത് 10% മായി കുറച്ചു. കേന്ദ്രം, പ്രാദേശിക അടിസ്ഥാനത്തിലുള്ള സംവരണം കേരളത്തില്‍ പട്ടികജാതിക്കാര്‍ക്ക് മാത്രമായി 10% കൊടുക്കുമ്പോള്‍ കേരളം അത് 8% മായി ചുരുക്കി. അങ്ങേയറ്റം പിന്നാക്കാവസ്ഥയിലായിലുള്ള ധീവര, വിശ്വകര്‍മ്മ, കുടുംബി, വീരശൈവ തുടങ്ങിയ സമുദായങ്ങള്‍ക്ക് നാമമാത്ര സംവരണം നല്കുമ്പോള് മുസ്ലീങ്ങള്‍ക്ക് 12% വും ലത്തീന്‍ കത്തോലിക്കര്‍ക്ക് 4% വും നാടാര്‍ ക്രിസ്ത്യാനികള്‍ക്ക് 1 ശതമാനവും പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് 1 ശതമാനവും സംവരണം കൊടുക്കുന്നുണ്ട് എന്നത് പ്രത്യേകം ശ്രദ്ധാര്‍ഹമാണ്. ഹിന്ദുക്കളിലെ പിന്നാക്കക്കാരെ ഉദ്ദേശിച്ച് നടപ്പാക്കിയ 50% സംവരണത്തിലെ 18% സംവരണവും ജാതീയ ഉച്ചനീചത്തങ്ങള്‍ തീരെ അനുഭവിക്കാത്ത ന്യൂനപക്ഷ മതക്കാര്‍ക്കാണ് ലഭ്യമാവുന്നത്. ഹിന്ദു മതത്തിനുള്ളിലെ ഏറ്റവും വലിയ ഹിന്ദു പിന്നാക്ക സമുദായമെന്ന നിലയ്ക്ക് ഈഴവ വിഭാഗത്തിന്ന ല്കുന്ന 14 % സംവരണം ഒരു പരിധി വരെ ആ സമുദായത്തിന് ആശ്വാസമായി തുടരുന്നുണ്ട്. എന്നാല്‍ അതും ഇന്ന് ഭീഷണി നേരിടുന്നു.
സംവരണം അട്ടിമറിക്കാനും ശ്രമം പിന്നാക്ക വിഭാഗ കമ്മീഷന്, പിന്നാക്കാ വിഭാഗങ്ങളെ പുനര്‍നിര്‍ണ്ണയിക്കണമെന്നും ജനസംഖ്യാനുപാതികമായി മുസ്ലീങ്ങള്‍ക്ക് നിശ്ചയിക്കപ്പെട്ട 12% സംവരണം പുനഃക്രമീകരിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം മൈനോറ്റി ഇന്‍ഡ്യന്‍സ് പ്ലാനിങ്ങ് ആന്‍ഡ് വിജിലന്‍സ് കമ്മീഷന് ട്രസ്റ്റ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേരളത്തില്‍ പിന്നാക്ക വിഭാഗങ്ങളില്‍ മുസ്ലീം ജനസംഖ്യ ഈഴവരേക്കാള്‍ കൂടുതലാണെന്നും അതനുസരിച്ച് മുസ്ലീങ്ങള്‍ക്ക് സംവരണാനുകൂല്യത്തിന്റെ തോത് വര്‍ദ്ധിപ്പിക്കണമെന്നുമാണ് ഈ മുസ്ലീം സംഘടനയുടെ ആവശ്യം. 12 % സംവരണമുണ്ടായിട്ടും സര്‍ക്കാര്‍ സര്‍വ്വീസില്‍ അവര്‍ക്ക് 11.6% പ്രാതിനിധ്യമേ ലഭിച്ചിട്ടുള്ളൂ എന്നാണ് പരാതി. സുപ്രീം കോടതി ഹൈക്കോടതിയെ സമീപിക്കാന്‍ നിര്ദ്ദേശിച്ചതിനുസരിച്ച് കേരള ഹൈക്കോടതിയില്‍ പ്രസ്തുത സംഘടന നല്കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സംസ്ഥാന സര്‍ക്കാരിന് നോട്ടീസയച്ചിട്ടുണ്ട്. ഈഴവരടക്കമുള്ള ഹിന്ദു പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം വെട്ടിക്കുറച്ച് അതുകൂടി മുസ്ലിം സമുദായത്തിന് ലഭ്യമാക്കണമെന്നാണ് ചുരുക്കത്തില്‍ അവരുടെ ആവശ്യം. 2006 ലെ ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ പഠന റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
സംവരണം അനുഭവിക്കുന്നത് തങ്ങളുടെ അധികാരമായി കണ്ട് അവകാശവാദമുന്നയിക്കുന്ന സ്ഥിതിയാണിപ്പോഴുള്ളത്. സംവരണ വിഭാഗങ്ങളായ ഹിന്ദു സംഘടനകളുടെ ശ്രദ്ധ ഇക്കാര്യത്തില്‍ വേണ്ട പോലെ പതിഞ്ഞോ എന്ന് സംശയമാണ്. ഒരു ഭാഗത്ത് അനിയന്ത്രിതമായി ജനസംഖ്യ വര്‍ദ്ധിപ്പിക്കുകയും മറുവശത്ത് അതിന്റെ പേരില്‍ സംവരണാനുകൂല്യങ്ങള്‍ നേടിയെടുക്കുകയും ചെയ്യുന്ന ആസൂത്രിതമായ നീക്കമായേ ഇതിനെ കാണാനാവൂ. മുസ്ലീം ഭൂരിപക്ഷ നിയോജക മണ്ഡലങ്ങള്‍ വര്‍ദ്ധിപ്പിച്ച് രാഷ്ട്രീയാധികാരം പിടിച്ചടക്കാനുള്ള ശ്രമവും കേരളത്തില്‍ സമാന്തരമായി നടന്നു വരുന്നുണ്ട് എന്നതും ഒരു സത്യമാണ് .
യഥാര്‍ത്ഥത്തില്‍ മറ്റു പിന്നാക്ക സംവരണ വിഭാഗങ്ങളുടെ ഗണത്തില്‍ മുസ്ലീം സമുദായത്തെ ഉള്‍പ്പെടുത്തിയതാണ് തെറ്റ്. മണ്ഡല് കമ്മീഷന് മുഴുവന്‍ മുസ്ലീങ്ങള്‍ക്കും സംവരണം ശുപാര്‍ശ ചെയ്തിട്ടില്ല. അയിത്ത ജാതികളില്‍ നിന്നും മതം മാറുകയും അവരുടെ മുന്‍കാല കുലത്തൊഴില്‍ തന്നെ തുടരുകയും ചെയ്യുന്നവരെയാണ് മണ്ഡല് കമ്മീഷന് പിന്നാക്ക സംവരണത്തിന്റെ അവകാശത്തില്പ്പെടുത്തിയത്. അതനുസരിച്ച് കേരളത്തില്‍ മാപ്പിള വിഭാഗത്തില്‍പ്പെട്ട മുസ്ലീങ്ങള്‍ക്ക് മാത്രമാണ് സംവരണത്തിന് അര്‍ഹതയുള്ളത്. 1992 ലെ ഇന്ദിരാ സാഹ്നി കേസിലെ 9 അംഗ ബഞ്ചിലെ ഭൂരിപക്ഷ വിധിയിലും ഇതാവര്‍ത്തിച്ചു. ഇതവഗണിച്ച് കൊണ്ട് കേരളത്തില്‍ മുഴുവന്‍ മുസ്ലീങ്ങളേയും പിന്നാക്ക വിഭാഗ സംവരണത്തിന് പരിഗണിക്കുകയാണ് ചെയ്തത്. മാത്രമല്ല അത് ജനസംഖ്യാനുപാതികമായി നിശ്ചയിക്കുകയും ചെയ്തു. മതത്തിന്റെ പേരിലുള്ള പിന്നാക്കാവസ്ഥ ഒരു തരത്തിലും സംവരണത്തില്‍ പരിഗണിക്കരുതെന്ന വ്യവസ്ഥയാണ് അട്ടിമറിക്കപ്പെട്ടത്. മതാടിസ്ഥാനത്തിലുള്ള സംവരണം വീണ്ടുമൊരു വിഭജനത്തിലേക്ക് വഴിതെളിയിക്കുമെന്നായിരുന്നു ഭരണഘടനാ നിര്‍മ്മാണ സഭയിലെ ചര്‍ച്ചയില്‍ പങ്കെടുത്ത ജവഹര്‍ലാല്‍ നെഹ്റു, സര്‍ദാര്‍ പട്ടേല്‍ തുടങ്ങിയ ഭൂരിപക്ഷം പേരും പറഞ്ഞത്. ഭരണഘടന നിര്‍മ്മാണ സഭയിലെ മൊത്തം 33 മുസ്ലീം അംഗങ്ങളില്‍ 10 പേര് പാക്കിസ്ഥാനിലേക്ക് കുടിയേറി. ബാക്കി 23 പേരില്‍ 13 പേരും മതസംവരണത്തെ എതിര്‍ത്തു. ന്യൂനപക്ഷ മതങ്ങള്‍ക്ക് നല്കിയ ഈ ആനുകൂല്യം ഹിന്ദു പിന്നാക്ക വിഭാഗങ്ങളോട് കാണിച്ച കൊടും വഞ്ചനയാണ്.
മുസ്ലീം പിന്നാക്കാവസ്ഥ എന്ന അസത്യം
ഇല്ലാത്ത പിന്നാക്കാവസ്ഥയുടെ പേരിലാണ് മുഴുവന്‍ മുസ്ലീങ്ങളേയും കേരളത്തില്‍ സംവരണാനുകൂല്യത്തിന് അര്‍ഹരാക്കിയത്. 1979 ല്‍ പഠനം നടത്തിയ മണ്ഡല് കമ്മീഷന് പോലും കേരളത്തില്‍ മുസ്ലീങ്ങളുടെ സാമൂഹ്യ-വിദ്യാഭ്യാസ- സാമ്പത്തിക അവസ്ഥ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളേക്കാള്‍ മേലെയാണെന്നും മറ്റു മുന്നാക്ക വിഭാഗങ്ങള്‍ക്കൊപ്പമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. 1980 ല്‍ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടിലെ സ്ഥിതി ഇതാണെങ്കില്‍, 2020ലെ സ്ഥിതി മുന്നാക്ക വിഭാഗങ്ങളെ പിന്തള്ളി മുസ്ലീം സമുദായത്തെ ഒന്നാമത് എത്തിച്ചിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. എല്ലാ രംഗത്തും മുസ്ലീം ജനതയ്ക്ക് മേല്‍ക്കോയ്മ ഉണ്ടായിക്കഴിഞ്ഞു. രാഷ്ട്രീയ രംഗത്തും അധികാരത്തിന്റെ അകത്തളങ്ങളില്‍ മുഖ്യ ശക്തിയായി മുസ്ലീ സമുദായം മാറി. 1957 മുതല്‍ നിയമസഭാ പ്രാതിനിധ്യമുള്ള പാര്‍ട്ടിയാണ് മുസ്ലീം ലീഗ്. അരനൂറ്റാണ്ടായി അവര്‍ അധികാരത്തില്‍ പങ്കാളികളുമാണ്. 1967 മുതല്‍ ഭരണ രംഗത്തും സ്വാധീനമുറപ്പിക്കുകയും സി.എച്ച്. മുഹമ്മദ് കോയ മുഖ്യമന്ത്രി പദത്തില്‍ വരെ എത്തുകയും ചെയ്തു. പിന്നീടങ്ങോട്ട് വിദ്യാഭ്യാസം, പൊതുമരാമത്ത്, വ്യവസായം തുടങ്ങിയ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തു കൊണ്ട് നിരവധി തവണ കേരളത്തിന്റെ ഭരണരംഗത്ത് നിര്‍ണ്ണായക സ്വാധീന ശക്തിയാവാന്‍ മുസ്ലീം ജനതയെ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനമായ ലീഗിന് കഴിഞ്ഞു .
കണക്കുകള്‍ വെളിപ്പെടുത്തുന്ന സത്യം
കേരളത്തിലെ ജാതിമത വിഭാഗങ്ങളുടെ സാമൂഹ്യ സാമ്പത്തിക അവസ്ഥയെ കുറിച്ച് സിഡിഎസ് നടത്തിയ പഠനം ഈ വിഷയത്തില്‍ കൂടുതല്‍ വെളിച്ചം വീശും. സിഡിഎസിനു വേണ്ടി 2016ല്‍, കെ.സി. സക്കറിയ, ഞലഹശഴശീൗ െറലിീാശിമശേീി െീള ഗലൃമഹമ എന്ന പേരില്‍ തികച്ചും ആധികാരികമായി നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് നമ്മുടെ കണ്ണ് തുറപ്പിക്കും. ഇവമിഴശിഴ ഗലൃമഹമ എന്ന പേരില്‍ അത് പുസ്തകമായി ഇറങ്ങിയിട്ടുണ്ട് .
സിഡിഎസ് പഠനമനുസരിച്ച് കേരളത്തില്‍ മറ്റു മത വിഭാഗങ്ങളെ അപേക്ഷിച്ച് മുസ്ലിം ജനസംഖ്യ വലിയ തോതില്‍ വര്‍ദ്ധിച്ചു വരുന്നു. 2011 ലെ സെന്‍സസ് അനുസരിച്ച് 1.8 കോടി ഹിന്ദുക്കള്‍ ( 54.9%), മുസ്ലീം 89 ലക്ഷം (26.6%) ക്രിസ്ത്യന്‍ 61.141 ലക്ഷം) എന്നിങ്ങനെയാണ് കേരളത്തിലെ ജനസംഖ്യ. 1981 മുതല്‍ മുസ്ലീം ജനസംഖ്യ സ്ഥിരമായി വര്‍ദ്ധിച്ചുവരുന്നു. 2001 ലെ ആകെ ജനസംഖ്യ 3 കോടി 18 ലക്ഷമായിരുന്നപ്പോള്‍ 2011 ല്‍ അത് 3 കോടി 34 ലക്ഷമായി വര്‍ദ്ധിച്ചു. 2051 ല്‍ ഇതനുസരിച്ച് ഹിന്ദുക്കള്‍ 50% ത്തില്‍ താഴെയാവുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. മാത്രമല്ല, ഹിന്ദു ജനസംഖ്യ നിലവിലെ സ്ഥിതിയില്‍ നിന്ന് 28 ലക്ഷത്തോളം കുറഞ്ഞ് 1 കോടി 54 ലക്ഷമാവുമ്പോള്‍ മുസ്ലീം ജനസംഖ്യ 33 ലക്ഷം വര്‍ദ്ധിച്ച് ഒരു കോടി 9 ലക്ഷമായി വര്‍ദ്ധിക്കുകയും ചെയ്യും. ജനന നിരക്കിന്റെ അടിസ്ഥാനത്തില്‍ ഇരട്ടിയിലധികം ജനസംഖ്യയുള്ള ഹിന്ദുക്കളെ (പുതിയ കണക്ക് 41%) മുസ്ലീങ്ങള്‍ ( 42.5%) മറികടന്നിരിക്കുന്നു. മരണ നിരക്കിലാകട്ടെ ഹിന്ദുക്കള്‍ (61%) മുസ്ലീങ്ങളെക്കാള്‍ (19%) വളരെ മുന്നിലാണു താനും. ഇക്കാര്യത്തില്‍ ക്രിസ്ത്യാനികള്‍ മുസ്ലീങ്ങളേക്കാള്‍ (20%) മുന്നിലാണ്. യുവാക്കളുടെ എണ്ണം മുസ്ലിം സമുദായത്തില്‍ കൂടുതലും വയസ്സായവര്‍ മറ്റു മതവിഭാഗങ്ങളിലാണ് അധികവുമെന്നാണ് ഇത് വ്യക്തമാക്കുന്നത്.
കേരളത്തിലെ മുസ്ലീങ്ങളുടെ സാമൂഹിക, സാമ്പത്തിക അവസ്ഥ ഇതര മതവിഭാഗങ്ങളുമായി സിഡിഎസ് താരതമ്യം ചെയ്യുന്നത് നോക്കാം.
1)ഏറ്റവും മോശം വീടുകളില്‍
താമസിക്കുന്നവര്‍
ഹിന്ദു – 27.4%
മുസ്ലീം-16.4%
ക്രിസ്ത്യന്‍- 23.6%
ഹിന്ദുക്കളില്‍
ഈഴവ – 23.5 %, വിശ്വകര്‍മ്മ-35.2%, എസ്സി/എസ്ടി 52.6%
2) കാര്‍, ബൈക്ക്, ഫോണ്‍, ടി വി, ഫ്രിഡ്ജ്, കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് മുതലായവയുള്ളത്
ഹിന്ദു – 34.5 %
ക്രിസ്ത്യന്‍ – 44.1%
മുസ്ലീം – 33.3%
ഹിന്ദുക്കളില്‍
ഈഴവ – 34.3%, വിശ്വകര്‍മ്മ -32.7%, എസ്സി/എസ്ടി 22%
3) റെഡ് റേഷന്‍ കാര്‍ഡ് ഉള്ളവര്‍
ഹിന്ദു – 34.8%
ക്രിസ്ത്യന്‍ – 23.9%
മുസ്ലീം – 24.3%
ഹിന്ദുക്കളില്‍
ഈഴവ -32.9%, വിശ്വകര്‍മ്മ – 39.1% , എസ്സി/എസ്ടി 57.2%
4) ബാങ്ക് അക്കൗണ്ടില്ലാത്തവര്‍, എന്‍ആര്‍ഇജി അംഗമായവര്‍, ആര്‍എസ്ബിവൈ അംഗമായവര്‍
ഹിന്ദു – 21 %
ക്രിസ്ത്യന്‍ – 16 %
മുസ്ലീം – 18%
ഹിന്ദുക്കളില്‍
ഈഴവ – 22% , വിശ്വകര്‍മ്മ – 22% , എസ്സി/എസ്ടി 29 %
മേല്‍ പറഞ്ഞ ഘടകങ്ങള്‍ ഒന്നും തന്നെ മുസ്ലീം വിഭാഗം, മറ്റു മതവിഭാഗങ്ങളേക്കാള്‍ പിന്നാക്കമാണെന്ന് സ്ഥാപിക്കുന്നില്ല. മാത്രമല്ല, ഏറെ മുന്നിലാണ് താനും. അതില്‍ തന്നെ ഹിന്ദു പിന്നാക്ക വിഭാഗങ്ങളുമായി താരതമ്യം ചെയ്താല്‍ അന്തരം വളരെ വലുതാവുകയും ചെയ്യും.
വിദേശത്ത് നിന്നുള്ള വരുമാന വിവരവും മതവും ജാതിയും തിരിച്ച് ഈ പഠനത്തില്‍ നിന്ന് ലഭ്യമാണ്.
വിദേശത്ത് ജോലി ചെയ്യുന്നവര്‍ (2014 )
എണ്ണം ആകെ റെമിറ്റന്‍സ്
ഹിന്ദു – 8,72,090 28,137 കോടി
ക്രിസ്ത്യന്‍ – 5,37,902 1,72,38 കോടി
മുസ്ലീം -9,90,383 25,767 കോടി
ശരാശരി ഒരു ഹിന്ദു വീടിന് 58,993 രൂപയും ക്രിസ്ത്യന്‍ വീടിന് 1,02,246 രൂപയും ഒരു മുസ്ലീം വീടിന് 1,49,253 രൂപയും ലഭിക്കുന്നു. ഈഴവ ,വിശ്വകര്‍മ്മ ,പട്ടികജാതി വിഭാഗങ്ങളൊക്കെ ഏറെ പിന്നിലാണ്. വെറും 14,612 രൂപയാണ് പട്ടികജാതി കുടുംബത്തിന് ലഭ്യമാവുന്നത്.
വ്യവസായം, വാണിജ്യം, കൃഷി, ഭൂമി എന്നിവയുടെ ഉടമസ്ഥാവകാശവും മുസ്ലീം ജനവിഭാഗത്തിന്റെ കൈയ്യിലാണ്. ആരോഗ്യ ,വിദ്യാഭ്യാസ മേഖലയിലും വന്‍ കുതിച്ചു ചാട്ടമാണ് മുസ്ലീം സമുദായത്തില്‍ ഉണ്ടായത്. പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ 198 സ്ഥാപനങ്ങളാണ് എംഇഎസിന് മാത്രമായുള്ളത്. ഇതെല്ലാം മുസ്ലീം സമുദായത്തിന്റെ പിന്നാക്കാവസ്ഥ എന്ന കെട്ടുകഥയുടെ പൊള്ളത്തരം വെളിപ്പെടുത്തുന്നു.
ഇരട്ട സംവരണം
പിന്നാക്ക സംവരണ ആനുകൂല്യം കൂടാതെയാണ് ന്യൂനപക്ഷ സംവരണം കൂടി ഇവര്‍ക്ക് ലഭ്യമാവുന്നത്. സച്ചാര്‍, പാലൊളി കമ്മിറ്റികളുടെ ശുപാര്‍ശയനുസരിച്ച് കോടിക്കണക്കിന് രൂപയുടെ ആനുകൂല്യങ്ങളാണ് ഇവര്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് ,മേശ, കസേര, കമ്പ്യൂട്ടര്‍ ,സൈക്കിള്‍ എന്നിവ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാവുമ്പോള്‍ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ട വിധവകള്‍ക്ക് 2 ലക്ഷം രൂപയുടെ ഭവന നിര്‍മ്മാണ സഹായവും കൊടുക്കുന്നു. സൗജന്യ ഐഎഎസ്, ഐപിഎസ്, മെഡിക്കല്‍ ,എന്‍ജിനീയറിങ്ങ്, പിഎസ്സി പ്രവേശന കോഴ്സുകളും ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്നു. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒന്നും തന്നെ പ്രവേശനത്തിലോ നിയമനത്തിലോ സംവരണതത്വം പാലിക്കേണ്ടതില്ല എന്ന സൗകര്യവും കൂടിയുണ്ട് .ഇങ്ങനെ ഭരണഘടനാ വിരുദ്ധമായ ഇരട്ട സംവരണത്തിനും കേരളത്തിലെ ന്യൂനപക്ഷ സമൂഹം അര്‍ഹരാവുന്നു. ഈ പശ്ചാത്തലത്തില്‍ ന്യൂനപക്ഷ സംവരണം തുടരുന്നത് സാമൂഹ്യ അനീതിയും സംവരണ തത്വങ്ങള്‍ക്ക് എതിരുമാണ്. മുസ്ലീം സമുദായമടക്കമുള്ള ന്യൂനപക്ഷ സമുദായത്തെ സംവരണത്തിലെ ഇത്തിള്‍ക്കണ്ണികളായി തുടരാന്‍ അനുവദിക്കാതെ അവരെ ഒബിസി വിഭാഗത്തില്‍ നിന്നും ഒഴിവാക്കണം .എന്നാല്‍ പൂച്ചയ്ക്കാര് മണികെട്ടും ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: