തിരുവനന്തപുരം: പമ്പാ മണല്‍ക്കടത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ടു വിജിലന്‍സിന് പ്രതിപക്ഷ നേതാവ് കത്ത് നല്‍കിയിരുന്നു. പക്ഷെ സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയെ സമീപിച്ചത്.
അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതിയില്ലാത്തതിനാല്‍ കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്ന് പ്രോസിക്യൂട്ടര്‍ ഇന്നലെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
കോടതിക്ക് ഇടപെടാമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ അഭിഭാഷകന്റെ വാദം. പ്രളയത്തെ തുടര്‍ന്ന് പമ്പാ ത്രിവേണിയില്‍ അടിഞ്ഞു കൂടിയ മണല്‍ നീക്കം ചെയ്യാന്‍ ജില്ലാ കളക്ടര്‍ നല്കിയ അനുമതിക്ക് എതിരെയാണ് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടത്. ഇതിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: