വാഷിങ്ടൺ: ഇന്ത്യൻ കുടിയേറ്റക്കാരുടെ മകളായതിൽ ഏറെ അഭിമാനിക്കുന്നുവെന്ന് യു എസിന്റെ മുൻ യുഎൻ പ്രതിനിധി നിക്കി ഹാലെ. റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതൃത്വത്തിൽ ഡൊണാൾഡ് ട്രമ്പിനെ രണ്ടാമത് പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി നോമിനേറ്റ് ചെയ്യുന്ന യോഗത്തിൽ വംശീയതയെക്കുറിച്ച് സംസാരിക്കവെയാണ് നിക്കി ഇക്കാര്യം സൂചിപ്പിച്ചത്.
അവർ ഇന്ത്യയിൽ നിന്നും അമേരിക്കയിലെത്തി ഒരു ചെറിയ ടൗണിലാണ് ജീവിതം ആരംഭിച്ചത്. എന്റെ അച്ഛൻ തലപ്പാവ് അധരിച്ചിരുന്നു അമ്മ സാരി ഉടുക്കുമായിരുന്നു. കറുപ്പിന്റെയും വെളുപ്പിന്റെയും ലോകത്താണ് ഞാൻ ജനിച്ചത്, നിക്കി പറഞ്ഞു. അവരുടെ ജീവിതത്തിൽ ഉടെനീളം വിവേചനവും കഷ്ടപ്പാടുകളും നിറഞ്ഞതായിരുന്നു. പക്ഷേ അവർ ആ ബുദ്ധിമുട്ടുകളെക്കുറിച്ച് ആരോടും പരാതി പറയാനോ ആരെയും വെറുക്കാനോ ശ്രമിച്ചില്ല. പകരം അമ്മയും അച്ഛനും ജീവിതത്തിൽ വിജയം നേടാനാണ് പരിശ്രമിച്ചത്. ബിസിനസ് രംഗത്ത് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ അമ്മക്ക് കഴിഞ്ഞു. അച്ഛനാകട്ടെ നീണ്ട 30 വർഷക്കാലം കോളെജിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. പിന്നീടാകട്ടെ സൗത്ത് കരോലിനയിലെ ജനങ്ങൾ തന്നെ ന്യൂനപക്ഷത്തിന്റെ ഭാഗമായി ആദ്യ വനിത ഗവർണറായി തെരഞ്ഞെടുത്തു, നിക്കി ഹാലെ വാചാലയായി.
അമേരിക്കയിൽ തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജയായ ആദ്യ വനിത ഗവർണറാണ് നിക്കി ഹാലെ. 2019ൽ നിക്കി യുഎൻ ദൗത്യം അവസാനിപ്പിച്ചപ്പോൾ യുഎസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് അവരെ നിർദ്ദേശിക്കപ്പെടുമെന്ന് വരെ വാർത്തകൾ വന്നിരുന്നു. അത്രയും ശക്തമായ വ്യക്തിത്വത്തിന് ഉടമയാണ് അവർ. അതേ സമയം ട്രമ്പ് ഇപ്പോഴത്തെ വൈസ് പ്രസിഡൻ്റ് മൈക്ക് പെൻസിനെ മാറ്റി നിക്കിയെ വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്കാണ് പരിഗണിക്കുന്നതായും റിപ്പോർട്ട് ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: