വടക്കാഞ്ചേരി: ലൈഫ് മിഷന് പദ്ധതിക്ക് കരാര്‍ നല്കിയതും വിദേശ ഫണ്ട് ഇടപാടുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ മനുഷ്യാവകാശ കമ്മിഷന് കേസെടുത്തു. വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കരെയുടെ പരാതിയിലാണ് മനുഷ്യാവകാശ കമ്മിഷന് കേസെടുത്തിരിക്കുന്നത്.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് ഫ്ളാറ്റ് നിര്‍മാണത്തില്‍ അപാകതയുണ്ടെന്നാണ് എംഎല്‍എയുടെ പരാതിയില്‍ ആരോപിക്കുന്നത്. കെട്ടിട നിര്‍മാണത്തിനുള്ള മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് ഫ്ളാറ്റ് പണിയുന്നത്. ഗുണനിലവാരമില്ലാതെ സിമന്റും കമ്പിയും കൃത്യമായ അളവിലല്ലെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.
140 കുടുംബങ്ങള്ക്കായാണ വടക്കാഞ്ചേരിയില്‍ ഫ്ളാറ്റ് ഉയരുന്നത്. അവരുടെ ജീവന് തന്നെ ഭീഷണി ഉയര്‍ത്തുന്ന വിധത്തില്‍ യാതൊരു മാനദണ്ഡങ്ങളും ഇതിന്റെ നിര്‍മാണത്തില്‍ പാലിക്കപ്പെടുന്നില്ലെന്നും എംഎല്‍എ ആരോപിക്കുന്നുണ്ട്. വിദഗ്ധ സമിതിയെ നിയോഗിച്ച് ഫ്ളാറ്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും, ചട്ടലംഘനവും, മാനദണ്ഡം പാലിച്ചിട്ടുണ്ടോ എന്നും പരിശോധിക്കണെന്നും അനില്‍ അക്കരെ മനുഷ്യാവകാശ കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: