തിരുവനന്തപുരം: നിയമസഭയില്‍ ഒരംഗം നടത്തിയ ഏറ്റവും ദീര്‍ഘ പ്രസംഗമായിരുന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയന് അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞില്ല. പ്രതിപക്ഷം വളരെ ശക്തമായി ആരോപിച്ച ലൈഫ് മിഷന് പദ്ധതിയെകുറിച്ച് പൂര്‍ണ്ണ നിശബ്ധത പാലിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്വര്‍ണ്ണക്കടത്ത് ജനാധിപത്യത്തെ തകര്‍ക്കാനുള്ള ആഗോള ഗൂഡാലോചന എന്നു പറഞ്ഞ് ആഗോള വല്‍ക്കരിക്കാനാണ് പിണറായി ശ്രമിച്ചത്.
അതേ സമയം മന്ത്രി കെ.ടി. ജലീലിനെതിരായ ആരോപണങ്ങള്‍ തള്ളി അദ്ദേഹത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുകയും ചെയ്തു. നൂറ്റാണ്ടുകളായി ഇന്ത്യയുമായി ബന്ധമുള്ള യുഎഇ യ്ക്ക് മതാചാരം നിര്‍വഹിക്കാന്‍ അവസരം ഒരുക്കു മാത്രമാണ് ജലീല്‍ ചെയ്തതെന്നു പറഞ്ഞ് മതവുമായി കൂട്ടിയിണക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്.
ചര്‍ച്ചയ്ക്കിടയില്‍ രേഖകള്‍ വെച്ചും അല്ലാതെയും പ്രതിപക്ഷം ഉന്നയിച്ചെങ്കിലും ഒന്നിനും മറുപടി പറഞ്ഞില്ല. നാലു മണിക്കൂറിലധികം നീണ്ട എഴുതി വായനയില്‍ ന സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് പരത്തി പറയുക മാത്രമാണ് ചെയ്തത്. അവസാന ഒരു മണമിക്കൂര്‍ കവല പ്രസംഗത്തിനു സമാനമായ രാഷ്ട്രീയ പ്രസംഗവും നടത്തി.
പത്തര മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷം അവിശ്വാസപ്രമേയം 40 ന് എതിരെ 87 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു.അവിശ്വാസ പ്രമേയത്തിൽ നിന്നും ഒ രാജഗോപാലും കേരള കോൺഗ്രസ്(എം) ജോസ് വിഭാഗവും വിട്ടുനിന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: