ലോസ്ആഞ്ചലസ് : ഭൂമിയെ ലക്ഷ്യമാക്കി ഒരു ഛിന്നഗ്രഹം വരുന്നതായി നാസയുടെ മുന്നറിയിപ്പ്. ‘ 2018VP1 ‘ എന്ന് പേരിട്ടിരിക്കുന്ന ചെറിയ ഛിന്നഗ്രഹത്തിന്റെ 0.41 ശതമാനമാണ് ഭൂമിയില്‍ പതിയ്ക്കുക. ന വംബര്‍ മൂന്നിന് നടക്കുന്ന യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തലേ ദിവസം ഗ്രഹം ഭൂമിയിലെത്തും.
ഏകദേശം 6.5 അടിയാണ് ഈ ഛിന്നഗ്രഹത്തിന്റെ വ്യാസം. ഭൂമിയില്‍ പതിച്ചാലും ഗുരുതരമായ ആഘാതം ഉണ്ടായേക്കില്ലെന്നാണ് യു.എസ് സ്പെയ്സ് ഏജന്‍സിയുടെ വിലയിരുത്തല്‍. അന്തരീക്ഷത്തില്‍ കടക്കുന്നതോടെ ഛിന്നഗ്രഹത്തിന്റെ ഭൂരിഭാഗവും കത്തി നശിച്ചേക്കും. 0.41 ശതമാനമാണ് ഭൂമിയില്‍ പതിയ്ക്കാനുള്ള സാദ്ധ്യത.
2018ല്‍ കാലിഫോര്‍ണിയയിലെ പലോമര്‍ നിരീക്ഷണകേന്ദ്രത്തില്‍ വച്ചാണ് ‘ 2018VP1 ‘ നെ ആദ്യമായി കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: