ലിസ്ബണ്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനോട് കന്നി കിരീടം ലക്ഷ്യമിട്ടെത്തിയ ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പാരിസ സെന്റ ജെര്മെയന തോറ്റതിനു പിന്നാലെ അക്രമം അഴിച്ചുവിട്ട് ആരാധകര്‍.
പാരീസിലെ വിവിധയിടങ്ങളില്‍ പിഎസ്ജി ആരാധകര്‍ അക്രമം അഴിച്ചുവിട്ടു. ചിലയിടങ്ങളില്‍ ആരാധകരും പോലീസും തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. അക്രമികള്‍ വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുകയും കാറുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. വ്യാപകമായി പൊതുമുതലുകള്‍ തകര്‍ക്കുകയും ചെയ്തിട്ടുണ്ട്.
പോര്‍ചുഗീസ് തലസ്ഥാനമായ ലിസ്ബണില്‍ ഇന്നലെ നടന്ന കലാശപ്പോരാട്ടത്തില്‍ പിഎസ്ജിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബയേണ്‍ മ്യൂണിക്ക് കീഴടക്കിയത്. കോവിഡ് പശ്ചാത്തലത്തില്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതിന് വിലക്കുള്ള സാഹചര്യത്തിലാണ് പിഎസ്ജി ആരാധകര്‍ നിരത്ത് കൈയടക്കിയത്.
സംഭവത്തില്‍ 215 പേര് അറസ്റ്റിലായിട്ടുണ്ട്. പിഎസ്ജിയുടെ പതാകയുമായി പ്രകടനം നടത്തിയ അക്രമികള്‍ റോഡുകളില്‍ കിടന്നിരുന്ന വാഹനങ്ങള്‍ക്ക് തീവെച്ചതോടെയാണ് സംഭവത്തില്‍ പോലീസ് ഇടപെടുന്നത്.
ചാമ്പ്യന്‍സ് ലീഗ് കൂടി നേടിയതോടെ സീസണില്‍ ട്രെബള്‍ തികയ്ക്കാനും ജര്‍മന്‍ ചാമ്പ്യന്മാര്ക്കായി. കഴിഞ്ഞ എട്ടുസീസണിനിടെ ഇതു രണ്ടാം തവണയാണ ബയേണ്‍ ട്രെബള്‍ തികക്കുന്നത്.
ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ 59ാം മിനിറ്റില്‍ ബയേണിന് വേണ്ടി കിങ്സലി കോമാനാണ വിജയഗോള്‍ നേടിയത്. ജോഷ്വ കിമ്മിഷിന്റെ പാസില്‍ നിന്നും ഹെഡ്ഡറിലൂടെയാണ് കോമാന് മുന്‍ ടീമിന്റെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: