തൃശൂര്‍: ജില്ലയില്‍ 116 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. 70. പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 955 ആണ്. ത്യശൂര്‍ സ്വദേശികളായ 41 പേര് മറ്റു ജില്ലകളിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3177 ആണ്. ഇതുവരെ രോഗമുക്തരായത്
2193പേര്. രോഗം സ്ഥിരീകരിച്ചവരില്‍ 89 പേരും സമ്പര്‍ക്കം വഴി കൊറോണ പോസിറ്റീവ് ആയവരാണ്. ഇതില്‍18 പേരുടെ രോഗഉറവിടമറിയില്ല. ആരോഗ്യപ്രവര്‍ത്തകര്‍ 03, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 03, വിദേശത്ത് നിന്ന് തിരിച്ചെത്തിയവര്‍ 03 എന്നിങ്ങനെയാണ് രോഗസ്ഥിരീകരണത്തിന്റെ കണക്ക്. രോഗം സ്ഥീരികരിച്ച് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലും മറ്റ് ആശുപത്രികളിലും ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമായി കഴിയുന്നവര്‍. ഇന്നലത്തെ കണക്ക്:
ഗവ. മെഡിക്കല്‍ കോളേജ് ത്യശൂര്‍- 70, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ- സിടിഎംജി കാവ്-43, എംസിസിഎച്ച് മുളങ്കുന്നത്തുകാവ് -39, ജി.എച്ച് ത്യശ്ശൂര്-15, കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി – 30, കില ബ്ലോക്ക് 1 ത്യശ്ശൂര്-78, കില ബ്ലോക്ക് 2 ത്യശൂര്‍- 72, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍-140, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍-87, ചാവക്കാട് താലൂക്ക് ആശുപത്രി -15, ചാലക്കുടി താലൂക്ക് ആശുപത്രി -12, സി.എഫ്.എല്‍.ടി.സി കൊരട്ടി – 56, കുന്നംകുളം താലൂക്ക് ആശുപത്രി -12, ജി.എച്ച്. ഇരിങ്ങാലക്കുട – 10, ഡി.എച്ച്. വടക്കാഞ്ചേരി – 07, ജൂബിലി മിഷന് മെഡിക്കല്‍ കോളേജ് ത്യശ്ശൂര് -11, അമല ഹോസ്പിറ്റല്‍ ത്യശ്ശൂര് – 93, ഹോം ഐസോലേഷന് – 19.
പ്രതികരിക്കാൻ ഇവിടെ എഴുതുക: