ചേര്‍ത്തല: കൊവിഡ് സ്ഥിരീകരിച്ചവരുടെ വീടിനുനേരെ അജ്ഞാതസംഘത്തിന്റെ ആക്രമണം. വയലാര്‍ പഞ്ചായത്ത് അഞ്ചാംവാര്‍ഡിലെ വീട്ടിലേക്ക് വെള്ളിയാഴ്ച രാത്രി ഒന്‍പതരയോടെ ബൈക്കിലെത്തിയ സംഘം കല്ലെറിയുകയായിരുന്നു. ജനല്‍ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. സമീപത്തെ വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. ഇതേ വീട്ടിലെ അഞ്ചുപേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മൂന്ന് ബന്ധുക്കള്‍ക്കും രോഗം പോസിറ്റീവായി.
രോഗം സ്ഥിരീകരിച്ച വീട്ടമ്മ അധികൃതരുടെ നിര്‍ദേശ പ്രകാരം ആശുപത്രിയിലേക്കു പോകാനായി ആംബുലന്‍സ് കാത്തുനില്‍ക്കുമ്പോഴാണ് അക്രമണമുണ്ടായത്. നേരത്തെ രോഗം സ്ഥിരീകരിച്ചവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
വീട്ടമ്മയും മകനും മാത്രം വീട്ടിലുള്ളപ്പോഴാണ് അക്രമം നടന്നത്. വീട്ടിലുണ്ടായിരുന്ന മകന് വാട്സ് ആപ്പ് മെസേജിലൂടെ നല്കിയ സന്ദേശത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്. ആരോഗ്യവകുപ്പും വിവരം ജില്ലാഅധികൃതരെ അറിയിച്ചിട്ടുണ്ട്. പഞ്ചായത്തും നടപടികള്‍ക്കായി അധികൃതരെ സമീപിച്ചിട്ടുണ്ട്. സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരികയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും ചേര്‍ത്തല പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: