റാന്നി: വനവാസി വിഭാഗത്തിൽപ്പെട്ട നിർദ്ധന യുവാവ് കാൻസർ രോഗം ബാധിച്ച് അവശനിലയിൽ കഴിയുന്നു. മുക്കുട്ടുതറ എലിവാലിക്കര, ഈസ്റ്റ് പ്ലാങ്കമണ്ണിൽ ദാമോദരന്റെ മകൻ അനീഷാണ് (29) മാരകരോഗത്തിന് ഇരയായത്.
തൊണ്ടയിൽ രോഗം ബാധിച്ചതിനെ തുടർന്ന് മൂന്ന് മാസമായി ഭക്ഷണം പോലും കഴിക്കാൻ സാധിക്കാതെ വേദന സഹിച്ചു കിടപ്പിലാണ്. കഴിഞ്ഞ മൂന്ന് വർഷമായി ത്വക്ക് രോഗം എന്ന നിലയിൽ ചികത്സയിൽ ആയിരുന്നു. വൈകിയാണ് കാൻസറാണെന്ന് സ്ഥിരീകരിച്ചത്. രണ്ട് കീമോ കഴിഞ്ഞു. അടിന്തരമായി ഇനി ശസ്ത്രക്രിയ ചെയ്യണം. കോട്ടയം മെഡിക്കൽ കോളേജിലാണ് ചികിത്സ. കോവിഡ് വ്യാപനത്തെ തുടർന്ന് ശസ്ത്രക്രിയ നീട്ടിവച്ചിരിക്കുകയാണ്.
കൂലിപ്പണി ചെയ്താണ് അനീഷ് കുടുംബം പുലർത്തിയിരുന്നത്. അനീഷ് രോഗിയായതോടെ കുടുംബത്തിന്റെ വരുമാനവും നിലച്ചു. ഭാര്യ ബിന്ദുവിന് എന്തുചെയ്യണമെന്നും അറിയില്ല. സമീപവാസികളായ ചില സുമനസുകളുടെ സഹായത്താലാണ് ആശുപത്രിയിൽ ചികിത്സയ്ക്ക് പോയിരുന്നത്. ട്രൈബൽ വിഭാഗത്തിന് പ്രത്യേകം പ്രമോട്ടർമാരെ ആശുപ്രതികളിൽ നിയമിച്ചിട്ടുണ്ടങ്കിലും അത്യാവശ്യം വേണ്ട സഹായങ്ങൾ ഒന്നും തന്നെ കിട്ടിയിട്ടില്ല. കാരുണ്യം വറ്റാത്ത മനസ്സുകളുടെ സഹായത്തിലാണ് കുടുംബത്തിന്റെ പ്രതീക്ഷയത്രയും.ഇതിനായി സെൻട്രൽ ബാങ്ക് മുക്കൂട്ടുതറ ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങി.
അനീഷ് പി.ഡി, അക്കൗണ്ട് നമ്പർ: 3778451390, സെൻട്രൽ ബാങ്ക്, മുക്കൂട്ടുതറ. IFSC: CBIN0284470
പ്രതികരിക്കാൻ ഇവിടെ എഴുതുക: