കൊല്ലം: കശുവണ്ടി തൊഴിലാളികളുടെ 2020 ലെ ബോണസ് പ്രഖ്യാപിച്ചു. 20 ശതമാനമാണ് ബോണസ്. ബോണസ് അഡ്വാൻസായി 9500 രൂപ ലഭിക്കും. ഫിഷറീസ് – കശുവണ്ടി വകുപ്പുമന്ത്രിയുടെ സാന്നിധ്യത്തിൽ കൊല്ലം കളക്ട്രേറ്റിൽ നടന്ന യോഗത്തിലാണ് പ്രഖ്യാപനം. സ്വകാര്യ മേഖലാ ഫാക്ടറി ഉടമകൾ യോഗത്തിൽ പങ്കെടുത്തില്ല.
ബോണസ് അഡ്വാൻസ് തുക ഈ മാസം 27 നകം വിതരണം ചെയ്യണം. ഓഗസ്റ്റ് 15, തിരുവോണം എന്നീ ദിവസങ്ങളിലെ ഉത്സവ ദിന ശമ്പളം ബോണസ് അഡ്വാൻസിനൊപ്പം നൽകും . കശുവണ്ടി ഫാക്ടറികളിലെ മാസ ശമ്പളക്കാരായ തൊഴിലാളികൾക്ക് 3 മാസത്തെ ശമ്പളത്തിനു തുല്യമായ തുക ബോണസായി നൽകും. മാന്ദ്യവും മഹാമാരിയും നിലനിൽക്കുന്ന സാഹചര്യത്തിൽ തൊഴിലാളികൾക്ക് ലഭിക്കാവുന്ന മാന്യമായ ബോണസാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.
അഡീഷണൽ ലേബർ കമ്മീഷണർമാരായ കെ.എൻ സുനിൽ , രജ്ഞിത് പി മനോഹർ, റീജിയണൽ ജോയിന്റ് കമ്മീഷണർ പി.കെ ശങ്കർ , ജില്ലാ ലേബർ ഓഫീസർ എ.ബിന്ദു, ടി.ആർ മനോജ് കുമാർ , കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹനൻ , ക്യാപെക്സ് ചെയർമാൻ പി.ആർ വസന്തൻ ട്രേഡ് യൂണിയൻ നേതാക്കൻമാർ എന്നിവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: