തിരുവനന്തപുരം: കൊറോണയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകള്‍ തെറ്റാണെന്ന് ഡോക്ടര്‍മാരുടെ കൂട്ടായ്മ. സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുള്ള കൊറോണ മരണ നിരക്കില്‍ നിന്നും 147 പേര് അധികം എണ്ണം കൂടുതലുണ്ടെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ 218 കൊറോണ മരണങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
ബാക്കി കൊറോണ മരണങ്ങള് എന്തുകൊണ്ട് പുറത്തുവിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാരിനെതിരെ ചോദ്യം ഉയരുന്നുണ്ട്. 365 പേര് മരിച്ചിട്ടുണ്ടെന്ന് സംസ്ഥാനത്തിന്റെ കണക്കുകളെ തള്ളിക്കൊണ്ടാണ് ഡോക്ടര്‍മാരുടെ സംഘടന കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. അതേസമയം കേരളത്തിന്റെ കണക്കില്‍പ്പെടുത്താതെ സര്‍ക്കാര്‍ മാറ്റി നിര്‍ത്തിയ മാഹി സ്വദേശി മഹറൂഫിനെ ഡോക്ടര്‍മാര്‍ അവരുടെ പട്ടികയില്‍ ഇടം നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടും കണക്കുകളില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
കൊറോണ ഗുരുതരമായി ബാധിക്കുന്ന മറ്റ് അസുഖങ്ങളുള്ളവരുടെ മരണം പോലും സര്‍ക്കാര്‍ പട്ടികയില്‍ നിന്നൊഴിവാക്കുന്ന സാഹചര്യത്തിലാണ് ഡോക്ടര്‍മാരുടെ കൂട്ടായ്മ തന്നെ നേരിട്ട് രംഗത്ത് വന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: