ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫിക്സ്ച്ചര്‍ പുറത്തിറക്കി. നിലവിലെ ചാമ്പ്യന്മാരയ ലിവര്‍പൂള്‍ ആദ്യ മത്സരത്തില്‍ സെപ്തംബര്‍ 12 ന് ലീഡ്സിനെ നേരിടും. ഇത്തവണ സ്ഥാനക്കയറ്റം നേടിയെത്തിയ ടീമാണ് ലീഡ്സ്. ആന്‍ഫീല്‍ഡിലാണ് മത്സരം.
രണ്ടാം മത്സരത്തില്‍ ലിവര്‍പൂള്‍ ചെല്‍സിയേ നേരിടും. ചെല്‍സിയുടെ തട്ടകത്തിലാണ് ഈ മത്സരം. പിന്നീട് ലിവര്‍പൂള്‍ സ്വന്തം തട്ടകത്തില്‍ ആഴ്സണലുമായി മാറ്റുരയക്കും.
സപ്തംബര്‍ പന്ത്രണ്ടിനാണ് 2020- 21 സീസണിലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ആരംഭിക്കുക. ആദ്യ ആഴ്ചയില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും മത്സരങ്ങളില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: